കീഴരിയൂർ: ഫ്രീഡം ഫൈറ്റേഴ്സ് സ്റ്റേഡിയത്തിനു സമീപം റിട്ട. എയർഫോഴ്സ് ഉദ്യോഗസ്ഥൻ സി.പി. രാഘവൻ നിര്യാതനായി. റെയിൽവേ ലേബർ യൂനിയൻ (എ.ഐ.ടി.യു.സി) പാലക്കാട് ഡിവിഷൻ പ്രസിഡന്റ്, എക്സ് സർവിസ് ലീഗ് ജില്ല പ്രസിഡന്റ്, സംസ്ഥാന ഗവേണിങ് ബോർഡ് അംഗം, അഖിലേന്ത്യ കിസാൻസഭ ജില്ല കമ്മിറ്റി അംഗം, ഇരിങ്ങണ്ണൂർ സർവിസ് ബാങ്ക് ഡയറക്ടർ എന്നീ നിലകളിലും തലശ്ശേരി ടെമ്പിൾഗേറ്റ് സ്റ്റേഷൻ മാസ്റ്ററായും പ്രവർത്തിച്ചു.
ഭാര്യ: രാധാ രാഘവൻ. മക്കൾ: റീന സുരേഷ് (കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ ചെയർപേഴ്സൻ, സി.പി.ഐ ജില്ല കൗൺസിൽ അംഗം), റീത്താ ബിജുകുമാർ (ആധാരം എഴുത്ത് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം). മരുമക്കൾ: പി. സുരേഷ്ബാബു മൊകേരി (സി.പി.ഐ ജില്ല എക്സിക്യൂട്ടിവ് അംഗം), ആർ.ജെ. ബിജു കുമാർ (ആധാരം എഴുത്ത് അസോ. ജില്ല ജോ. സെക്രട്ടറി).