ഫാറൂഖ്കോളജ്: സി.പി.എം. കോഴിക്കോട് മുൻ ജില്ല കമ്മിറ്റി അംഗവും ഓൾ കേരള ടൈലേഴ്സ് അസോസിയേഷൻ(എ.കെ.ടി.എ)സംസ്ഥാന വൈസ് പ്രസിഡന്റുമായ കെ. മാനക്കുട്ടൻ(93)നിര്യാതനായി. തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗം, എ.കെ.ടി.എ സംസ്ഥാന പ്രസിഡന്റ്, സി.പി.എം രാമനാട്ടുകര ലോക്കൽ കമ്മിറ്റി സെക്രട്ടറി, രാമനാട്ടുകര സഹകരണ ബാങ്ക് പ്രസിഡന്റ്, രാമനാട്ടുകര പഞ്ചായത്ത് അംഗം,ടൈലേഴ്സ് യൂനിയൻ ദേശീയ വൈസ് പ്രസിഡന്റ്, പി.കെ.എസ്. ജില്ല ട്രഷറർ, കെ.എസ്.കെ.ടി.യു ജില്ല കമ്മിറ്റി അംഗം, സി.പി.എം.പരുത്തിപാറ ലോക്കൽ കമ്മിറ്റി അംഗം എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. ഭാര്യ: ലീല. മക്കൾ: ജയരാജൻ(കേന്ദ്ര നാണ്യവിള ഗവേഷണ കേന്ദ്രം, മൂഴിക്കൽ), ഇന്ദിര(പെരുമണ്ണ), കമല (അങ്കണവാടി വർക്കർ, ചേളന്നൂർ), ജലജ(തിരുവാലി, വണ്ടൂർ), ഗിരിജ(കുറ്റിക്കാട്ടൂർ). മരുമക്കൾ: സാമിക്കുട്ടി (റിട്ട. ഹോമിയോ മെഡിക്കൽ കോളജ്, കാരപ്പറമ്പ്),ഗോപാലകൃഷ്ണൻ(റിട്ട. പ്രധാന അധ്യാപകൻ, തിരുവാലി), രാമചന്ദ്രൻ(റിട്ട. പഞ്ചായത്ത് സെക്രട്ടറി),ബീന(എൽ.ഐ.സി. കോഴിക്കോട്), പരേതനായ ശശി(പെരുമണ്ണ). സഹോദരങ്ങൾ: കെ. അശോകൻ (ഫറോക്ക് ചുങ്കം),പരേതയായ ജാനു.