കുന്ദമംഗലം: പൈങ്ങോട്ടുപുറം കായങ്ങോട്ട് ചാലില്‍ സാമി (89) നിര്യാതനായി. പെരിങ്ങൊളം ഗവ. ഹൈസ്കൂള്‍ റിട്ട. അധ്യാപകനായിരുന്നു. കോഴിക്കോട് അയ്യത്താന്‍ സ്കൂളില്‍ സ്കൗട്ട് അധ്യാപകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2017ല്‍ സംസ്ഥാന വിദ്യാഭ്യാസമന്ത്രിയില്‍നിന്ന് സ്കൗട്ടിന്റെ മെഡല്‍ ഓഫ് മെറിറ്റ് അവാര്‍ഡ് ഏറ്റുവാങ്ങിയിട്ടുണ്ട്. ഹിമാലയന്‍ വുഡന്‍ ബാഡ്ജും ലഭിച്ചിട്ടുണ്ട്. സ്കൗട്ടിന്റെ ഡിസ്ട്രിക്ട് ഓര്‍ഗനൈസിങ് കമീഷണറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: തങ്കമ്മ. മക്കള്‍: മുരളീധരന്, ജയശ്രീ, മധു. മരുമക്കള്‍: സുഷമ ഭായ്, പ്രേമരാജന്‍, ഷിബിന. സഹോദരങ്ങള്‍: കോരപ്പന്, കുട്ടായി, ഗോപാലന്, ഭാസ്കരന്, രാജന്, മാളുക്കുട്ടി, പരേതനായ കുമാരന്. സഞ്ചയനം വ്യാഴാഴ്ച.