വാണിമേൽ: പൗരപ്രമുഖനും ദീർഘകാലം വാണിമേൽ ജമാഅത്ത് പള്ളി മഹല്ല് കമ്മിറ്റി പ്രസിഡന്റുമായിരുന്ന കാനമ്പറ്റ മമ്മു ഹാജി (102) നിര്യാതനായി. വാണിമേൽ സംയുക്ത മഹല്ല് കമ്മിറ്റി പ്രസിഡന്റ്, വാണിമേൽ ദാറുൽഹുദാ അറബിക് കോളജ് കമ്മിറ്റി വൈസ് പ്രസിഡൻറ്, വാണിമേൽ ക്രസന്റ് ഹൈസ്കൂൾ മാനേജ്മെന്റ് കമ്മിറ്റി പ്രഥമ ട്രഷറർ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ ഖദിയ ഹജ്ജുമ്മ. മക്കൾ: ആലി ഹസ്സൻ (റിട്ട. അധ്യാപകൻ വാണിമേൽ ക്രസന്റ് ഹൈസ്കൂൾ) കുഞ്ഞിപ്പാത്തു, എം.കെ. കുഞ്ഞബ്ദുല്ല (കാവിലുംപാറ ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡൻറ്) മാമി തൂണേരി, മൊയ്തു (എൻജിനീയർ ഖത്തർ കാപ്കോ), നഫീസ (ഉള്ള്യേരി), ഡോ. അബ്ദുസ്സലാം (അൽ സലാം ഡെന്റൽ ക്ലിനിക് നാദാപുരം), നാസർ (അധ്യാപകൻ വാണിമേൽ ക്രസന്റ് ഹൈസ്കൂൾ). മരുമക്കൾ: അരക്കണ്ടി മമ്മു ഹാജി, ജമീല കണ്ണോത്ത്, യൂസഫ് തൂണേരി, ജമീല കാളാംവീട്ടിൽ, അലി ഉള്ളേരി, സറീന പൈങ്ങോൽ, സാബിറ പാറക്കടവ്, നൂർജഹാൻ തൂണേരി. സഹോദരങ്ങൾ: മൊയ്തു ഹാജി, അലീമ ഹജ്ജുമ്മ, പാത്തു ഹജ്ജുമ്മ, പരേതരായ അബ്ദുല്ല ഹാജി, മാമി ഹജ്ജുമ്മ.