ബദ്ർ (സൗദി): ഉംറ നിർവഹിക്കാനെത്തിയ കോഴിക്കോട് മാങ്കാവ് സ്വദേശിനി പുതിയപുരയിൽ സഫിയ (74) ബദ്റിൽ നിര്യാതയായി. ഉംറ കർമം പൂർത്തിയാക്കി മദീന സന്ദർശനത്തിനായി ബദ്ർ വഴി യാത്രചെയ്യുന്നതിനിടയിൽ ദേഹാസ്വാസ്ഥ്യമുണ്ടായ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. പരേതനായ എം.എം. ഹംസക്കോയയുടെ ഭാര്യയാണ്. മക്കൾ: റഫീഖ് (കെ.വി എൻറർൈപ്രസസ്, വലിയങ്ങാടി), സറീന, ശരീഫ, സാജിദ, ഷംസീറ. മരുമക്കൾ: നജീബ് (പന്തക്കലകം), ഷൗക്കത്ത് (കൊശാനി വീട്), സുബൈർ (എളാന്റെതൊടുക), സഊദ് റിയാസ് (എരക്കാരൻറകം). സഹോദരങ്ങൾ: ബീവി, ഇമ്പിച്ചായിശബി, സുഹറാബി, അബ്ദുൽ മജീദ്, കുഞ്ഞിക്കോയ. മൃതദേഹം ബദ്റിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.