എലത്തുർ: ഭർത്താവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിച്ച എ.ഡബ്ല്യു എച്ച് ലാബ് ഇൻസ്ട്രക്ടർ ബസ് കയറി മരിച്ചു.
റിട്ട. ബി.എസ്.എൻ.എൽ ഉദ്യോഗസ്ഥൻ കോട്ടൂളി മീമ്പാലക്കുന്ന് വരോടി കണ്ടി പ്രഭാകരന്റെ ഭാര്യ സുലേഖ (50) യാണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് അഞ്ചുമണിയോടെയായിരുന്നു സംഭവം.
കാഞ്ഞങ്ങാട്, സെൻട്രൽ യൂനിവേഴ്സിറ്റി പി.ജി വിദ്യാർഥിയായ മകൾ ഭവ്യയെ റെയിൽവേ സ്റ്റേഷനിൽ യാത്രയാക്കി അമ്മയെ കാണാൻ സ്വന്തം വീടായ എലത്തൂരിലേക്ക് പോവുകയായിരുന്നു. പുതിയങ്ങാടി പെട്രോൾ പമ്പിന് സമീപത്ത് ഇവർ സഞ്ചരിച്ച സ്കൂട്ടറിനെ അതേ ദിശയിൽ തന്നെ വന്ന സ്വകാര്യ ബസ് മറികടക്കുന്നതിനിടെ പിന്നിൽ ഇടിക്കുകയായിരുന്നു.
ബസിനടിയിലേക്ക് മറിഞ്ഞുവീണു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
സഹോദരങ്ങൾ: സുഭാഷ് ബാബു, സുനിൽകുമാർ, സതീഷ് ബാബു, സുമ ജയപ്രകാശ്.പോസ്റ്റുമോർട്ടത്തിനുശേഷം സംസ്ക്കാരം തിങ്കളാഴ്ച ഉച്ചയോടെ.