തൃക്കരിപ്പൂർ: തടിയൻകൊവ്വൽ ക്ഷീരോൽപാദക സഹകരണ സംഘം ഡയറക്ടർ ഉദിനൂർ തടിയൻ കൊവ്വലിലെ പി.വി. നാരായണൻ (75) നിര്യാതനായി. ഭാര്യ: കെ. യശോദ. മക്കൾ: കെ. രതീഷ് (സീനിയർ പൊലീസ് ഓഫിസർ, ചീമേനി), രജിത (അധ്യാപിക, ഉദിനൂർ എടച്ചാെക്കെ എ.യു.പി സ്കൂൾ), രാഗേഷ് (ദുബൈ). മരുമക്കൾ: ചിത്ര (കാഞ്ഞങ്ങാട്), കെ. വിജയൻ (ജോയന്റ് ഡയറക്ടർ, തദ്ദേശ സ്വയംഭരണ വകുപ്പ്, കണ്ണൂർ), ശ്രീബ (മാങ്ങാട്). സഹോദരങ്ങൾ: കാർത്ത്യായനി (പയ്യന്നൂർ), പത്മിനി (കുഞ്ഞിമംഗലം), നളിനി (ഉദിനൂർ), പി.വി. ഭാസ്കരൻ (റിട്ട. ഹെഡ്മാസ്റ്റർ, ഉദിനൂർ എടച്ചാക്കൈ എ.യു.പി സ്കൂൾ, സി.പി.എം ഉദിനൂർ ലോക്കൽ കമ്മിറ്റി അംഗം), ഉഷ (കുക്കാനം), പരേതനായ ബാലകൃഷ്ണൻ. സംസ്കാരം വെള്ളിയാഴ്ച 11ന് ഉദിനൂർ വാതക ശ്മശാനത്തിൽ.