വര്‍ക്കല: കോണ്‍ഗ്രസ് നേതാവും വര്‍ക്കല നഗരസഭാ മുന്‍ കൗണ്‍സിലറുമായ ശ്രീനിവാസപുരം പ്രശാന്തിയില്‍ അഡ്വ. ജി. പുഷ്പാംഗദന് (85) നിര്യാതനായി. 20 വര്‍ഷം കെ.പി.സി.സി അംഗമായിരുന്നു. എസ്.എന്‍. ട്രസ്റ്റ് നിര്‍വാഹകസമിതിയംഗം, വര്‍ക്കല സര്‍വിസ് സഹകരണ ബാങ്ക് പ്രസിഡൻറ്, എസ്.എന്‍ ട്രസ്റ്റ് വര്‍ക്കല ആര്.ഡി.സി കണ്‍വീനര്‍, കോണ്‍ഗ്രസ് വര്‍ക്കല ബ്ലോക്ക് പ്രസിഡൻറ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: അയിഷ. മക്കള്‍: മനു, ജയശങ്കര്‍, ജയകൃഷ്ണന്, രാജകൃഷ്ണന്. മരുമക്കള്‍: ജിലു, ഡോ. മായ, ശ്രീജ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10 ന് വീട്ടുവളപ്പില്‍.