തിരുവനന്തപുരം: മണക്കാട് ആൽഫയിൽ ആൽഫ മുഹമ്മദ് അബ്ദുൽ ഖാദർ ഹാജി (83^ ഡി.പി.ഐ മുൻ ഉദ്യോഗസ്ഥൻ) നിര്യാതനായി. കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡൻറ്, ജമാഅത്ത് ഫെഡറേഷൻ തിരുവനന്തപുരം ജില്ല രക്ഷാധികാരി, മുസ്ലിം കോഒാഡിനേഷൻ കമ്മിറ്റി ജനറൽ സെക്രട്ടറി, തിരുവനന്തപുരം സെൻട്രൽ ജുമാമസ്ജിദ് പ്രസിഡൻറ്, അൽഫുർഖാൻ ഖുർആൻ അക്കാദമി ആൻഡ് ഹിഫ്ള് കോളജ് ചെയർമാൻ, പൂന്തുറ ജാമിയ ഹിദായത്തുൽ ഇസ്ലാം അറബിക് കോളജ് ട്രഷറർ, കോയാ മൗലാനാ ചാരിറ്റബിൾ ട്രസ്റ്റ് അഡ്വൈസറി ബോർഡ് അംഗം തുടങ്ങി വിവിധ സാമുദായിക സാമൂഹിക-സാംസ്കാരിക ജീവകാരുണ്യ മേഖലകളിൽ നേതൃത്വം നൽകി പ്രവർത്തിച്ചുവരികയായിരുന്നു. തിരുവനന്തപുരം മുസ്ലിം അസോസിയേഷൻ മുൻ പ്രസിഡൻറ്, തിരുവനന്തപുരം മുസ്ലിം അസോസിയേഷൻ എജുക്കേഷൻ ട്രസ്റ്റ് മുൻ ചെയർമാൻ, തിരുവനന്തപുരം മണക്കാട് വലിയപള്ളി ജുമാമസ്ജിദ് മുൻ വൈസ് പ്രസിഡൻറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: നബീസാബീവി. മക്കൾ: ജാസ്മിൻ നസീർ, എം. നിയാസ്, എം. റിയാസ്. മരുമക്കൾ: ഡോ. നസീർ ഖാൻ(അനന്തപുരി ഹോസ്പിറ്റൽ, തിരുവനന്തപുരം), ലിജിൻ നിയാസ്, നജില റിയാസ്.