കാട്ടാക്കട: ആർ.എസ്.പി മുൻ സംസ്ഥാന കമ്മിറ്റി അംഗവും പൊതുപ്രവർത്തകനുമായ പൂവച്ചൽ ഉണ്ടപ്പാറ കെ.പി ഹൗസിൽ എം. കാസിം കുഞ്ഞ് (75) നിര്യാതനായി. കുഴിയംകോണം മുസ്ലിം ജമാത്ത് പ്രസിഡൻറ്, പൂവച്ചൽ സഹകരണബാങ്ക് ഡയറക്ടർ ബോർഡ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ. ആർ. റുക്കീയബീവി. മക്കൾ: പൂവച്ചൽ നാസർ (എൽ.ജെ.ഡി സംസ്ഥാന കമ്മിറ്റിയംഗം), നുജും ഖാൻ (ആർ.എസ്.പി ലോക്കൽ കമ്മിറ്റി അംഗം), അഡ്വ. ദിലീപ് ഖാൻ (സി.പി.ഐ വട്ടിയൂർക്കാവ് മണ്ഡലം കമ്മിറ്റി അംഗം), അയൂബ് ഖാൻ (പങ്കജ കസ്തൂരി), ഷക്കീർ ഖാൻ, മുഹമ്മദ് റാഫി. മരുമക്കൾ: ആർ. സോഫിയ (കൊർദോവ എച്ച്.എസ്.എസ് അമ്പലത്തറ), ബി. മുംതാസ്, എം. അസീന (ക്രൈസ്റ്റ് നഗർ സ്കൂൾ, കവടിയാർ), ഷഹർജ.