തിരുവല്ലം: സഹോദരനെ കൊലപ്പെടുത്തി കുഴി മൂടിയശേഷം മാവിൻൈത വെച്ചു. തിരുവല്ലം വണ്ടിത്തടം പറയൻവിളാകത്ത് വീട്ടിൽ പരേതനായ അപ്പുക്കുട്ടൻ-ബേബി ദമ്പതികളുടെ മകൻ കൊച്ചുകണ്ണൻ എന്ന രാജ് (36) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ വലിയകണ്ണൻ എന്ന ബിനു(46)വിനെ അറസ്റ്റ് ചെയ്തു.
മാതാവിനൊപ്പമാണ് കൊല്ലപ്പെട്ട രാജും പ്രതി ബിനുവും വണ്ടിത്തടത്തെ വീട്ടില്‍ താമസിക്കുന്നത്. ഓണത്തിന് അമ്മ മകളുടെ വീട്ടിൽ പോയി വന്നപ്പോൾ രാജ് വീട്ടിൽ ഇല്ലായിരുന്നു. രാജിനെക്കുറിച്ച് കഴിഞ്ഞ 11 ദിവസമായി വിവരമൊന്നും ഇല്ലായിരുന്നെത്ര.
തുടർന്ന് അമ്മ ബേബി പൊലീസില്‍ പരാതി നല്‍കുകയും പൊലീസ് എത്തി പ്രതി ബിനുവിനെ ചോദ്യം ചെയ്തപ്പോഴാണ് കൊന്നുകുഴിച്ചുമൂടിയതിനെക്കുറിച്ച് അറിയുന്നത്. കുഴിയിലെ മണ്ണ് കുറച്ച് നീക്കം ചെയ്തപ്പോൾ തന്നെ കാൽ കാണാൻ സാധിച്ചിരുന്നു.
കൊല്ലപ്പെട്ട രാജുവും ബിനുവും തമ്മില്‍ വീട്ടിൽ വഴക്കുണ്ടായെന്നും ഇതിനിടെയാണ് കൊലപാതകം സംഭവിച്ചതെന്നുമാണ് പൊലീസിന്റെ നിഗമനം. തഹസിൽദാരുടെ മേൽനോട്ടത്തിൽ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തി വീട്ടുവളപ്പിൽ സംസ്കരിച്ചു.
സിറ്റി പൊലീസ് ഡെപ്യൂട്ടി കമീഷണർ നിതിൻ രാജ് ഐ.പി.എസിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലെത്തത്തി പരിശോധന നടത്തി.
കൊല്ലപ്പെട്ട രാജും പ്രതി ബിനുവും അവിവാഹിതരാണ്. ബീന, ഷീന എന്നിവർ സഹോദരങ്ങൾ.