Obituary
കഴക്കൂട്ടം: ചേങ്കോട്ടുകോണം മുനീറ മൻസിലിൽ എസ്. ആരിഫാബീവി (61) നിര്യാതയായി. ഭർത്താവ്: സെയ്നുലാബ്ദ്ദീൻ. മക്കൾ: മുബാറക്, അഡ്വ. മുനാബ്, മുജീബ്, മുനീറ. മരുമക്കൾ: സോഫിയ, നാസിയ, ഫൗസിയ, അഡ്വ. നിയാസ്.
നെടുമങ്ങാട്: വെമ്പായം മുക്കംപാലമൂട് പണിക്കം വിളാകത്ത് വീട്ടിൽ പരേതനായ ഉസ്മാൻ തങ്ങളുടെ മകൾ ആബിദ ബീവി (69) നിര്യാതയായി. മാതാവ്: സുലൈഖ കുഞ്ഞു. മകൾ: അൻസില ബീവി. മരുമകൻ: അൻവർ. (കെ.എസ്.ആർ.ടി.സി).
കണിയാപുരം: ചിറ്റാറ്റുമുക്ക് അണക്കപ്പിള്ള എസ്.ആർ ഹൗസിൽ പരേതനായ അബ്ദുൽ അസീസിന്റെ ഭാര്യ അബീറത്തുബീവി (65) നിര്യാതയായി. മക്കൾ: സുൽഫിക്കർ, റാഫി, ഷിബിലി. മരുമക്കൾ: സജീറ, സജ്ന, ജാസ്മിൻ.
വഴയില: ശാസ്താനഗർ (1) കുന്നുംപുറത്ത് വീട്ടിൽ വിജയകുമാരൻ നായർ (73) നിര്യാതനായി. ഭാര്യ: പരേതയായ ശൈലജാ ദേവി. മക്കൾ: ശങ്കർ, ശരത്. മരുമക്കൾ: ദിവ്യാ മോഹൻ, സംഗീത കൃഷ്ണ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.
നെടുമങ്ങാട്: പനവൂർ നെല്ലിക്കുന്ന് കരിക്കുഴി മാടൻനട സുജിത് ഭവനിൽ സുരേന്ദ്രൻ (65) നിര്യാതയായി. ഭാര്യ: പരേതയായ അമ്പിളി. മകൻ: സുജിത് സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.
വക്കം: വക്കം ഗുരുമന്ദിരത്തിനു സമീപം തണ്ണിവിള വീട്ടിൽ പരേതരായ കുഞ്ഞികൃഷ്ണന്റെയും തങ്കമ്മയുടെയും മകൻ രാജൻ (68) നിര്യാതനായി. ഭാര്യ: ബിനുമോളി. മക്കൾ: രജീഷ് രാജ്, ആദർശ് രാജ്. മരുമകൾ: രഞ്ജന. സഞ്ചയനം തിങ്കളാഴ്ച രാവിലെ 8.30ന്.
ബാലരാമപുരം: പുത്തൻ കാനം അയ്യങ്കാളി നഗർ വാറുവിള വീട്ടിൽ പരേതനായ പത്മനാഭന്റെ ഭാര്യ ദേവകി (85) നിര്യാതയായി. മക്കൾ: രമാദേവി, സുനിതൻ. മരുമക്കൾ: മോഹനൻ, രമണി. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.
വെള്ളറട: വി.പി.എം.എച്ച്.എസ്.എസ് മാനേജ്മെന്റ് കമ്മിറ്റി അംഗവും അധ്യാപകനുമായിരുന്ന വെള്ളറട പഞ്ചവടിയില്‍ പരേതനായ വി. സുന്ദരപ്പണിക്കരുടെ ഭാര്യ കെ. വിലാസിനി (74) നിര്യാതയായി. മക്കള്‍: ഡോ. വി.എസ്. ആശ (ഹയര്‍ സെക്കന്‍ഡറി അധ്യാപിക), വി.എസ്. ബീന (ബഹ്റൈന്‍), വി.എസ്. ചിത്രന് (ഹൈസ്കൂള്‍ അധ്യാപകന്). മരുമക്കള്‍: ഡോ. സുനീത് (പ്രിന്‍സിപ്പല്‍, റൂബന്‍ കോളജ് ഓഫ് എജുക്കേഷന്‍, തടിക്കാരക്കോണം) ബിനോദ്.എസ്.എച്ച് (ബഹ്റൈൻ), രേഷ്മ.എസ്.എസ് (ഹയര്‍ സെക്കന്‍ഡറി അധ്യാപിക). സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് നാലിന് വീട്ടുവളപ്പിൽ.
കിളിമാനൂർ: നഗരൂർ, കടമുക്ക് മാനടുംകുളം (കട്ടയ്ക്കാലിൽ) വീട്ടിൽ യതീന്ദ്രൻ നായർ (78) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: മണികണ്ഠൻ, മനോജ്, മഞ്ജു. മരുമക്കൾ: അശ്വതി, ശില്പ, ജയകുമാർ.
കിളിമാനൂർ: നഗരൂർ, ചെമ്മരത്തുമുക്ക് ഇടയിൽ വീട്ടിൽ ജയരാജ് (58) നിര്യാതനായി.ഭാര്യ: ഗീത. മക്കൾ: ശരണ്യ, ശാരിക, സംഗീത്.മരുമക്കൾ: രാജേഷ്, സജിത്ത്. സഞ്ചയനം 26ന് രാവിലെ ഒമ്പതിന്.
വർക്കല: വ്യാപാരപ്രമുഖനും വർക്കല മൈതാനം ബാബുജി ബാർ ഹോട്ടൽ ഉടമയും റെയിൽവേ കോൺട്രാക്ടറുമായ ശിവഗിരി റോഡ് ശാരദയിൽ ജി. രാജേന്ദ്രബാബു (75) നിര്യാതനായി. പരേതരായ എ. ഗോവിന്ദന്റെയും വി. ശാരദയുടെയും മകനാണ്. ഭാര്യ: വത്സല. മക്കൾ: നിബു, നിജ. മരുമക്കൾ: രതീഷ് കുമാർ (ജില്ല ജഡ്ജി, തൃശൂർ), ഗായത്രീദേവി.
തിരുവനന്തപുരം: പൗഡിക്കോണം കെ.കെ. ലെയിന്‍ തിരുവോണത്തില്‍ പരേതനായ മാധവന് നായരുടെ ഭാര്യ തങ്കമണി (74) നിര്യാതയായി. മക്കള്‍: മഞ്ജുഷ, മഹേഷ് (യൂത്ത് കോണ്‍ഗ്രസ് മെഡി.കോളജ് മുന്‍ മണ്ഡലം സെക്രട്ടറി). മരുമകള്‍: മഞ്ജുഷ. ചെറുമക്കള്‍: ഗായത്രി, ഗോപിക, അര്ജുന്. സഞ്ചയനം തിങ്കളാഴ്ച രാവിലെ എട്ടിന്.