കരുനാഗപ്പള്ളി: എന്റെ റേഡിയോ എക്സിക്യൂട്ടിവ് ഡയറക്ടറും ചവറ കെ.എം.എം.എല്‍ കമ്യൂണിറ്റി ഡെവലപ്മെന്റ് മാനേജരുമായ ഡോ. അനിൽ മുഹമ്മദിന്റെ മാതാവ് പുത്തൻതെരുവ് കുന്നേൽവീട്ടിൽ ജമീല ബീവി(85) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ മൈതീൻ കുഞ്ഞ്. മറ്റു മക്കൾ: റംല ബീവി, സുനൈഷാ ബീഗം, സീനത്ത്, ലൈല ബീഗം (റിട്ട. ഹോമിയോ ഡോക്ടർ), മിനി, അബ്ദുൽ സത്താർ (കെ.എസ്.ആർ.ടി.സി). മരുമക്കൾ: അബ്ദുൽ അസീസ് (റിട്ട.പഞ്ചായത്ത് എച്ച്.സി), പരേതനായ അബ്ദുൽ ബാരി, സുലൈമാൻ (റിട്ട. രജിസ്ട്രാർ, സബ് കോർട്ട്), പി.എച്ച്. മുഹമ്മദ്കുഞ്ഞ്(റിട്ട. ഡെപ്യൂട്ടി മാനേജർ-ഇന്റേണൽ ഓഡിറ്റ്, കെ.എം.എം.എൽ), ബുഹാരി, സബീന, ലിബിന. ഖബറടക്കം വ്യാഴാഴ്ച രാവിലെ 9.30ന് പുത്തെൻതെരുവ് മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.