Obituary
പുനലൂർ: നെല്ലിപ്പള്ളി കല്ലാർ വടക്കേതിൽ ലിൻസ് ഭവനിൽ പി.ജി. കോശിയുടെ ഭാര്യ പൊടിയമ്മ കോശി (73) നിര്യാതയായി. മക്കൾ: ലിൻസി കോശി (ആസ്ട്രേലിയ), ബിൻസി കോശി (കുവൈത്ത്). മരുമക്കൾ: ഷൈജു തോമസ് (ആസ്ട്രേലിയ), ജോൺ തോമസ് (കുവൈത്ത്). സംസ്കാരം പിന്നീട്.
കല്ലുവാതുക്കൽ: നടയ്ക്കൽ ആവണിയിൽ പരേതനായ പ്രഭാകരകുറുപ്പിന്റെ ഭാര്യ കെ. കമലമ്മയമ്മ (82) നിര്യാതയായി. മക്കൾ: സുരേഷ്ബാബു, അജിതകുമാരി, രാജു, സജീവ്. മരുമക്കൾ: ഉഷ, തുളസീധരൻ, ഷീബ, അനു.
പേരയം: കരിക്കുഴി സന്തോഷ് ഭവനിൽ പരേതനായ സക്കറിയാസിന്റെ ഭാര്യ ആനിയമ്മ സക്കറിയാസ് (80- റിട്ട. അധ്യാപിക) നിര്യാതയായി. മക്കൾ: സന്തോഷ് സക്കറിയാസ് (കാനഡ), സാബു സക്കറിയാസ് (സെന്റ് ആന്റണീസ് ഹൈസ്കൂൾ കാഞ്ഞിരകോട്), മിനിമോൾ സക്കറിയാസ്. മരുമക്കൾ: അഡ്വ. ജിന്നി സന്തോഷ് (കാനഡ), അജന്ത സാബു (ഗവ. ഹൈസ്കൂൾ, കുഴിമതിക്കാട്), ഹാരിസൺ സേവ്യർ (റിട്ട. അഡീഷനൽ സെക്രട്ടറി ഇലക്ഷൻ വിഭാഗം സെക്രട്ടേറിയറ്റ്). സംസ്കാരം ജൂലൈ രണ്ടിന് കുമ്പളം സെന്റ് മൈക്കിൾസ് ദേവാലയ സെമിത്തേരിയിൽ.
തൃക്കടവൂർ: നീരാവിൽ രേഖ നിവാസിൽ പരേതനായ ഭാസ്കരപിള്ളയുടെ ഭാര്യ സരസമ്മ (93) നിര്യാതയായി. മക്കൾ: രാധാകൃഷ്ണപിള്ള, രാധാമണിഅമ്മ, സോമൻപിള്ള (ബിസിനസ്), പത്മകുമാർ (ബാങ്ക് ഓഫ് ബറോഡ). മരുമക്കൾ: ലളിതാമ്മ, കൊച്ചുകുട്ടൻപിള്ള (മുൻ തൃക്കടവൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ്), ഭദ്രപ്രസാദിനി, പത്മ. സഞ്ചയനം ഞായറാഴ്ച രാവിലെ ഏഴിന്.
ഓച്ചിറ: പ്രയാർ വടക്ക് ഉമ്മാശ്ശേരിൽ അബ്ദുൽ ഖാദർ കുഞ്ഞ് (82) നിര്യാതനായി. ഭാര്യ: നബീസാബീവി. മക്കൾ: നിസാർ, അഷറഫ്, താഹ, റഹ്മാൻ, നിസ, നെജി. മരുമക്കൾ: യൂനുസ്, ഷാജി, ഷംന, ഷാനി, മുഹ്സിന, റിൻഷ.
പൊലിക്കോട്: വേലിതോട്ടത്തിൽ വീട്ടിൽ സുരേന്ദ്രൻപിള്ള (56) നിര്യാതനായി. ഭാര്യ: അജിതയമ്മ. മക്കൾ: അഞ്ജു, അനുഷ്മ. മരുമകൻ: രാഹുൽ. സഞ്ചയനം തിങ്കളാഴ്ച രാവിലെ എട്ടിന്.
ശാസ്താംകോട്ട: ചെറുപൊയ്ക തെമ്പിളിക്കൽ പടിഞ്ഞാറ്റതിൽ മുരളീധരൻപിള്ള (56) നിര്യാതതായി. ഭാര്യ: അമ്പിളി. മക്കൾ: മഞ്ജു, അഖിൽ. മരുമകൻ: രാഹുൽ. സഞ്ചയനം ഞായറാഴ്ച രാവിലെ ഏഴിന്.
കരുനാഗപ്പള്ളി: തഴവ മണപ്പള്ളി വടക്ക് ശ്രീനിലയത്തിൽ എ. ഗോപി (77-റിട്ട. സുബേദാർ) നിര്യാതനായി. ഭാര്യ: സീതമ്മാൾ. മക്കൾ: അഖിൽ, അഞ്ജലി. മരുമകൻ: ഗോകുൽ കൃഷ്ണ. സംസ്കാരം ബുധനാഴ്ച രാവിലെ 11ന്.
ഓച്ചിറ: ക്ലാപ്പന കോട്ടക്കുപുറം കുമ്പളത്ത് വടക്കതിൽ (കളീക്കൽ) പരേതനായ രാമചന്ദ്രൻനായരുടെ ഭാര്യ ജാനകിയമ്മ (95) നിര്യാതയായി. മക്കൾ: രാധാകൃഷ്ണൻനായർ, ഉഷാകുമാരി, പരേതനായ ശ്രീകണ്ഠൻനായർ, ഉണ്ണികൃഷ്ണൻനായർ, തുളസീധരൻനായർ. മരുമക്കൾ: ഓമനയമ്മ, കൃഷ്ണപിള്ള, ശ്രീലത, ബിജുകുമാരി, കമലാദേവി. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.
കൊല്ലം: തെക്കേവിള കെ.ബി നഗർ 257 എ കിഴക്കേ മൂഞ്ഞിനാട്ട് വീട്ടിൽ കെ. ജനാർദനൻ (85) നിര്യാതനായി. ഭാര്യ: ഓമന. മക്കള്: ഗിരീഷ്, സന്തോഷ്, രാജേഷ്, ലത, ലതിക. മരുമക്കള്: ബിന്ദു, അശ്വതി, ആതിര, രാജേന്ദ്രന്, ബാലചന്ദ്രന്. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് പോളയത്തോട് ശ്മശാനത്തിൽ.
കല്ലുവാതുക്കൽ: മേവനക്കോണം ഊറ്റുകുഴി ലക്ഷ്മിയിൽ സുന്ദരൻ (73) നിര്യാതനായി. ഭാര്യ: വസുമതി. മക്കൾ: ലൈജു, ലൈന. മരുമക്കൾ: രാജേഷ്, അശ്വതി. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.
തേവലക്കര: പടിഞ്ഞാറ്റക്കര കാരാളി തെക്കതിൽ പരേതനായ കേശവെൻറ ഭാര്യ ഗൗരി (84) നിര്യാതയായി. മകൻ: അനിൽകുമാർ (ജനറൽ ഹോസ്പിറ്റൽ, ആലപ്പുഴ). മരുമകൾ: ലതിക. സഞ്ചയനം ശനിയാഴ്ച.