കൊല്ലം: കൊല്ലത്തെ പ്രമുഖ സാമൂഹിക സാംസ്കാരിക പ്രവർത്തകനും െഎ.ആർ.ഇ റിട്ട. മാനേജരുമായ കൈകുളങ്ങര നോർത്ത് രാമേശ്വരം നഗർ ഏഴ് സംഗീതയിൽ മൈലാട് വിശ്വംഭരൻ (84) നിര്യാതനായി. കല, ലയൺസ് ക്ലബ്, വൈസ്മെൻ എന്നീ സംഘടനകളുടെ ഭാരവാഹിയായി പ്രവർത്തിച്ചിട്ടുണ്ട്. ജനകീയാസൂത്രണ റിസോഴ്സ് പേഴ്സനായിരുന്നു. ഭാര്യ: സുഷമ പി.എം (റിട്ട. അധ്യാപിക, മൈലോട് ടി.ഇ.എം വി.എച്ച്.എസ്.എസ്). മക്കൾ: ഷൈന രാജേഷ് (ആർക്കിടെക്ട്, ബിൽഡിങ് കൺസപ്ട്സ്), ഷൈൻ വി.എസ് (കാനഡ). മരുമക്കൾ: രാജേഷ് ശിവൻ (ചീഫ് കൺസൽട്ടൻറ്, ബിൽഡിങ് കൺസപ്ട്സ്), പവിത്ര ഷൈൻ (കാനഡ). സംസ്കാരം ശനിയാഴ്ച 11.30ന് മുളങ്കാടകം ശ്മശാനത്തിൽ.