കടയ്ക്കൽ: ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ട് യുവാക്കൾ മരിച്ചു. പാങ്ങലുകാട് അഴകത്തുവിളവീട്ടിൽ അരുൺ ലാലി (20),
ദർപ്പക്കാട് അംബേദ്കർ ഗ്രാമം നസീമാമൻസിലിൽ സീനത്തിെൻറ മകൻ അബ്ദുല്ല (22) എന്നിവരാണ് മരിച്ചത്. അരുൺ ലാലിയാണ് ബൈക്ക് ഓടിച്ചിരുന്നത്. കടയ്ക്കൽ-മടത്തറ റോഡിൽ ദർപ്പക്കാടിന് സമീപം വെള്ളിയാഴ്ച വൈകീട്ട് നാലിനായിരുന്നു സംഭവം. കടയ്ക്കൽനിന്ന് ചിതറ ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്ക് അമിതവേഗത്തിൽ നിയന്ത്രണം വിട്ട് കാറിലിടിക്കുകയായിരുന്നു.
അപകടത്തിൽ ബൈക്കും കാറിെൻറ മുൻവശവും തകർന്നു. സാരമായി പരിക്കേറ്റ ഇരുവെരയും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. അരുൺ ലാലി ഹരിലാൽ - അജിതകുമാരി ദമ്പതികളുടെ മകനാണ്.
സഹോദരൻ: രോഹൻലാൽ. അബ്ദുല്ലയുടെ സഹോദരി ആമിന.കാറിലുണ്ടായിരുന്ന പാലക്കാട് പുതുപരിയാരം പടിഞ്ഞാറ്റതിൽ തോന്നൂർ ഹൗസിൽ പ്രവീൺ (44), ഭാര്യ സരിത (35) എന്നിവരെ പരിക്കുകളോടെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.