തലയനാട്: മുണ്ടമറ്റത്തില്‍ മത്തായി അഗസ്തി (അപ്പച്ചന് ചേട്ടന് -95) നിര്യാതനായി. ഭാര്യ: മീനച്ചില്‍ മാളിയേക്കല്‍ കുടുംബാംഗം പരേതയായ മറിയക്കുട്ടി. മക്കള്‍: കുട്ടിച്ചന് (കാനഡ), പ്രഫ. രായിച്ചന്‍ (റിട്ട. പ്രഫസര്‍, സെന്റ് തോമസ് കോളജ്, പാലാ), ബെന്നി (തലയനാട്), റോയി, ചാക്കോച്ചന് (ഇരുവരും കാനഡ), ഫാ. ബാബു അഗസ്റ്റിന് (താന്‍സനിയ), ഹാന്‍സി, ലൈമ (ഇരുവരും കാനഡ). മരുമക്കള്‍: മോളി (കാളകെട്ടി ഏഴാച്ചേരില്‍), മേരിക്കുട്ടി (മേരിലാൻഡ് തലച്ചിറ), ആന്‍സി (വെട്ടിമറ്റം പഴയിടത്ത്), ബിന്ദു (കടപ്ലാമറ്റം കീപ്പുറത്ത്), ജെയിംസ് ചാക്കോ (അരിക്കുഴ തരണിയില്‍), ജോര്‍ജ് (അതിരമ്പുഴ ചളുകാട്ട്).