തേഞ്ഞിപ്പലം: പുത്തൂർ പള്ളിക്കൽ എ.എം.യു.പി സ്കൂൾ മുൻ പ്രധാനാധ്യാപകൻ പാലയിൽ എരഞ്ഞിമ്പലത്ത് കുഞ്ഞിമൊയ്തീൻ മാസ്റ്റർ (72) നിര്യാതനായി. പുളിക്കൽ ജാമിഅ സലഫിയ്യ, പെരുവള്ളൂർ നവഭാരത് സെൻട്രൽ സ്കൂൾ എന്നിവിടങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കെ.എൻ.എം പുത്തൂർ പള്ളിക്കൽ ശാഖ പ്രസിഡൻറ്, യൂനിവേഴ്സിറ്റി മണ്ഡലം പ്രവർത്തക സമിതി അംഗം, പുത്തൂർ പള്ളിക്കൽ മഹല്ല് കമ്മിറ്റി പ്രവർത്തക സമിതി അംഗം, കൊയപ്പത്തൊടിമാട് മസ്ജിദുൽ മുജാഹിദീൻ കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു. ഭാര്യമാർ: പരേതയായ സൈനബ, കുഞ്ഞാത്തുമ്മ. മക്കൾ: ലുബ്ന, സമീർ (ലൈറ്റ് ഹൗസ് ഡിപ്പാർട്മെൻറ് പയ്യന്നൂർ), മുബീന, ശബ്ന (റിയാദ്). മരുമക്കൾ: അബ്ദുൽ കരീം, അബൂബക്കർ, അമീർ സാബു, സി.എച്ച്. റീന (മൂന്നിയൂർ ഹയർ സെക്കൻഡറി സ്കൂൾ). സഹോദരങ്ങൾ: അബൂബക്കർ, അബ്ദുൽ അസീസ് (കുവൈത്ത്), അഷ്റഫ് (ജിദ്ദ), നഫീസ, സഫീയ, സൈനബ.