മക്കരപറമ്പ്: വടക്കാങ്ങരയിലേയും സമീപ പ്രദേശങ്ങളിലേയും ഖബർസ്ഥാൻ സേവന ങ്ങൾക്ക് നേതൃത്വം നൽകിയിരുന്ന തടത്തില കുണ്ടിലെ അറക്കൽ അബ്ദുൽ കരീം (69) നിര്യാതനായി. പതിറ്റാണ്ടുകളായി വടക്കാങ്ങര, കാളാവ്, മക്കരപ്പറമ്പ്, കാച്ചിനിക്കാട്, വെള്ളില, തിരൂർക്കാട്, വറ്റല്ലൂർ, പെരിന്താറ്റിരി തുടങ്ങിയ മഹല്ല് ജുമാമസ്ജിദുകളിലാണ് സേവനം ചെയ്തിരുന്നത്. ഭാര്യമാർ: പുതിയ പറമ്പത്ത് മൈമൂന, ഫാത്തിമ നെച്ചികണ്ടൻ. മക്കൾ: സഫിയ, മുഹമ്മദ് മുസ്തഫ, നാസർ, റംലത്ത്, ഫൈസൽ അറക്കൽ (മക്കരപ്പറമ്പ് മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡൻറ്), ജസീന, ഫാസിന, ശിബിലി. മരുമക്കൾ: ഫൗസിയ (പാണക്കാട്), സൈനബ (പഴമള്ളൂർ), ശിഹാബ് (കോഡൂർ), റംലത്ത് കൊളത്തൂർ, പരേതനായ ബഷീർ മണ്ണാർക്കാട്. സഹോദരങ്ങൾ: ആയിശ, മൈമൂന, ഫാത്തിമ, ഉണ്ണീൻ മുസ്ലിയാർ, നബീസ, മൊയ്തീൻ കുട്ടി, മമ്മു (ബുറൈദ), ഇമ്മാത്ത, അഹമ്മദ് കുട്ടി (ജിദ്ദ), ഹബീബ, നൗഫൽ.