ചേമഞ്ചേരി: കാപ്പാട് ഐനുൽ ഹുദാ യതീംഖാന കമ്മിറ്റി വൈസ് പ്രസിഡന്റ് പനായി അബ്ദുൽഖാദർ ഹാജി (74) നിര്യാതനായി. പ്രവാസി ലീഗ് കൊയിലാണ്ടി മണ്ഡലം വൈസ് പ്രസിഡന്റ്, ചേമഞ്ചേരി പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ്, പുക്കാട് ടൗൺ പള്ളി, കളത്തിൽ പള്ളി കമ്മിറ്റികളുടെ ഭാരവാഹി എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ: വേളൂര്‍ പോക്കാത്ത് ഫാത്തിമ. മക്കൾ: അബ്ദുൽറഷീദ് (സാറാ ഗോൾഡ്), വഹീദ, ഷുഹാദ, റാഷിദ (ഇരുവരും ദുബൈ), ഫസൽ പനായി. മരുമക്കൾ: റുബീന പൂക്കാട്, ഫസൽ കോട്ടക്കൽ, സ്വാലിഹ് വെങ്ങളം, ഷെറിൻ കാപ്പാട്, പരേതനായ ജാഫർ എരഞ്ഞിക്കൽ. സഹോദരങ്ങൾ: മൊയ്തീൻകുട്ടി, അബ്ദുറഹ്മാൻ, സുഹറ, സഫിയ, ബഷീർ, നസീർ, ബുഷറ, പരേതനായ മഹമൂദ്.