കൊടുവള്ളി: പെരിയാംതോട് പറയങ്ങച്ചാലിൽ അബൂബക്കർ (52) ആന്ധ്രപ്രദേശിലെ ഖദ്രിയിൽ ഹൃദയാഘാതം മൂലം മരിച്ചു. കൊടുവള്ളിയിലെ കന്നുകാലിക്കച്ചവടക്കാരനായിരുന്നു. ആന്ധ്രയിൽനിന്ന് കന്നുകാലികളെ വാങ്ങിവരുന്ന വഴി ചൊവ്വാഴ്ച പുലർച്ചയോടെ ഹോട്ടലിൽ ഭക്ഷണം കഴിക്കുന്നതിനിടെ നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് തൊട്ടടുത്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. പിതാവ്: പരേതനായ പോക്കർ. മാതാവ്: പരേതയായ ആയിശ. ഭാര്യ: സൽമ. മക്കൾ: രഹ്ന, റജ് ല, ജാസിർ.
മരുമക്കൾ: സവാദ്, ഷംസീർ മണ്ണിൽ കടവ്, മജ്നാസ് മലപുറം. സഹോദരങ്ങൾ: മുഹമ്മദ്, മജീദ്, ഫാത്തിമ, പരേതരായ രായിൻ കുട്ടി, ഗഫൂർ.