നാദാപുരം: ഷാർജയിലെ വ്യാപാരി ചാലപ്പുറത്തെ കാട്ടിൽ ഒതിയോത്ത് അഷ്റഫ് (58) ഹൃദയാഘാതത്തെ തുടർന്ന് ഷാർജയിൽ നിര്യാതനായി. പരേതരായ കാട്ടിൽ ഒതിയോത്ത് കുഞ്ഞാലി ഹാജിയുടെയും കുഞ്ഞിപ്പാത്തു ഹജ്ജുമ്മയുടെയും മകനാണ്. ഭാര്യ: സൗദ. മക്കൾ: അസ് നീൻ, മുഹമ്മദ് ആസിഫ്, അൻഷിഫ, മുഹമ്മദ് റഫ് ന. സഹോദരങ്ങൾ: ബഷീർ, മുനീർ അസീസ്, സലിം, ഹലീമ, കുഞ്ഞാമി, മറിയം, നഫീസു, ബിയ്യാത്തു, റംല, റഹ്മത്ത്, പരേതനായ അബ്ദുല്ല. മയ്യിത്ത് നമസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് നാദാപുരം ജുമാമസ്ജിദിൽ.