വടകര: ആത്മവിദ്യാ സംഘം കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്കുവഹിക്കുകയും അഴിയൂരിലെ സാമൂഹിക രാഷ്ട്രീയ മണ്ഡലങ്ങളിൽ നിറസാന്നിധ്യവുമായ കോൺഗ്രസ് നേതാവ് ചോമ്പാൽ പീടികക്കണ്ടി പി. രാഘവൻ മാസ്റ്റർ (75) നിര്യാതനായി. പനാടേമ്മൽ എം.യു.പി സ്കൂൾ റിട്ട. അധ്യാപകനാണ്. ആത്മവിദ്യാ സംഘം സംസ്ഥാന വൈസ് പ്രസിഡന്റ്, ചോമ്പാൽ ആത്മവിദ്യാ സംഘം പ്രസിഡന്റ്, കോൺഗ്രസ് അഴിയൂർ ബ്ലോക്ക് വൈസ് പ്രസിഡന്റ്, അഴിയൂർ റൂറൽ ഹൗസിങ് സൊസൈറ്റി പ്രസിഡന്റ്, അഴിയൂരിലെ സർവകക്ഷി കമ്മിറ്റി കൺവീനർ, ദേശീയപാത കർമസമിതി പഞ്ചായത്ത് കമ്മിറ്റി കൺവീനർ, ജില്ല കമ്മിറ്റി അംഗം എന്നീ പദവികൾ വഹിച്ചു.
ദീർഘകാലം കോൺഗ്രസിന്റെയും യൂത്ത് കോൺഗ്രസിന്റെയും അഴിയൂർ മണ്ഡലം പ്രസിഡന്റ്, യു.ഡി.എഫ് അഴിയൂർ മണ്ഡലം കൺവീനർ, ജില്ല കോൺഗ്രസ് കമ്മിറ്റി അംഗം, വടകര ബ്ലോക്ക് പഞ്ചായത്ത് മെംബർ, അഴിയൂർ ഗ്രാമപഞ്ചായത്ത് അംഗം, ഒഞ്ചിയം അർബൻ സൊസൈറ്റി ഡയറക്ടർ ബോർഡ് അംഗം, കാപ്കോസ് ഡയറക്ടർ ബോർഡ് അംഗം, ചോമ്പാൽ അഖിലേന്ത്യ ഫുട്ബാൾ ടൂർണമെന്റ് കമ്മിറ്റി കൺവീനർ, ഫുട്ബാൾ റഫറി എന്നീനിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: വി.പി. ഭാനുമതി (റിട്ട. അധ്യാപിക, രാമവിലാസം ഹൈസ്കൂൾ, ചൊക്ലി). മക്കൾ: രേഷ്മ, രശ്മി. മരുമക്കൾ: പ്രസീജ് (റിയാദ്), പ്രവീൺ (യു.എ.ഇ). സഹോദരങ്ങൾ: കമല, ശാന്ത, വിജയൻ (റിട്ട. പ്രിൻസിപ്പൽ, ഗവ. ടീച്ചേഴ്സ് ട്രെയ്നിങ് സ്കൂൾ, കോഴിക്കോട്), പി. ബാബുരാജ് (അഴിയൂർ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ്).