മുക്കം: സംസ്ഥാന ഓർഫനേജസ് കൺട്രോൾ ബോർഡ് ചെയർമാനും അവിഭക്ത കോൺഗ്രസ് കോഴിക്കോട് ഡി.സി.സി പ്രസിഡന്റും മുക്കം അനാഥശാല സ്ഥാപക ജനറൽ സെക്രട്ടറിയുമായിരുന്ന പരേതനായ വയലിൽ വി. മൊയ്തീൻ കോയ ഹാജിയുടെ ഭാര്യ പൂളക്കൽ പി.കെ. കുഞ്ഞാമിന ഹജ്ജുമ്മ (85) നിര്യാതയായി. മക്കൾ: ജലീൽ ഫന്റാസ്റ്റിക് (ചെയർമാൻ, വയലിൽ മൊയ്തീൻ കോയ ഹാജി ചാരിറ്റബിൾ ട്രസ്റ്റ്), റഹ്മത്ത്, അമീൻ, വസീം (ഇരുവരും സൗദി), മുംതാസ് (കാരന്തൂർ), ഫിറോസ് (ദുബൈ), പരേതയായ ഫാത്തിമ (കൊടുവള്ളി).
മരുമക്കൾ: ഒ.കെ. മുഹമ്മദാലി, പ്രഫ. വി.എം. ഉസ്സൻകുട്ടി, നസീർ, ലസീന, റുഖിയ, ഷബ്നം, ഹസീന. സഹോദരങ്ങൾ: മൈമൂന, പരേതനായ പി.കെ. മുഹമ്മദ്. ഖബറടക്കം തിങ്കളാഴ്ച രാവിലെ 10ന് ആനയാംകുന്ന് തണ്ണീർപൊയിൽ ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.