കോഴിക്കോട്: മലയാള മനോരമ മുൻ റസിഡൻറ് എഡിറ്ററും സ്പോർട്സ് ലേഖകനുമായ കരിയാടൻ കെ. അബൂബക്കറിന്റെ (അബു) ഭാര്യ കടാക്കലകം സക്കീന (കുഞ്ഞ-79) ഗാന്ധി റോഡ് വെള്ളയിൽ പോസ്റ്റ് ഓഫിസിനു സമീപം ‘സലാൽ’ വസതിയിൽ നിര്യാതയായി. മലബാർ പ്രൊഡ്യൂസ് മർച്ചൻറ്സ് അസോസിയേഷൻ സ്ഥാപക സെക്രട്ടറിമാരിൽ ഒരാളായ കെ.എം. അഹമ്മദ് കോയയുടെ മകളാണ്. മക്കൾ: അബ്ദുല്ല ആലം (ബിസിനസ്, കൂർഗ്), അൽതാഫ് അഹമ്മദ് (അപ്ഡേറ്റ് ഡിജിറ്റൽ, മാവൂർ റോഡ്), സബൂറ നാസർ (റിട്ട. ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ റിയാദ്), ലായിക് അലി (ഡയറക്ടർ ഓറിഗാമി, ബംഗളൂരു). മരുമക്കൾ: സി.പി. മുഹമ്മദ് നസീർ (അൽഡ്രീസ് കമ്പനി, റിയാദ്), അസ്മ അടക്കാനി വീട്, നിഷാത്ത് വലിയ വീട്, ഷബാന നാദാപുരം. സഹോദരങ്ങൾ: കെ. മാമുകോയ (കൊച്ചി), സൈനബി, പരേതരായ കെ. ആലിക്കോയ, കാതി കോയ, കച്ചിബി.