ചേമഞ്ചേരി: വെങ്ങളം നിലത്താംവീട്ടിൽ എം.എൻ. ഉമ്മർ ഹാജി (84) നിര്യാതനായി. മഹല്ല് കമ്മിറ്റി മുൻ പ്രസിഡന്റും രക്ഷാധികാരിയും മുസ്ലിം ലീഗ് പ്രവർത്തകനുമായിരുന്നു. ഭാര്യ: ആമിന. മക്കൾ: എം.എൻ. നൗഷാദ് (മഹല്ല് കമ്മിറ്റി ട്രഷറർ വെങ്ങളം), ഷാഹിദ, സീനത്ത്, അബ്ദുൽ കരീം (സൗദി). മരുമക്കൾ: യു.എ. റസാഖ് (വെങ്ങളം ശാഖ മുസ്ലിം ലീഗ് സെക്രട്ടറി), അബ്ദുൽ ജലീൽ ചെട്ടികുളം, റഹ്മത്ത് പുറക്കാട്, റുഖിയ വടകര. സഹോദരങ്ങൾ: മൊയ്തീൻ, കുട്ടിക്കയ്യ, കുഞ്ഞാമിന, പാത്തുമ്മയ്, നഫീസ, ആയിഷ, പരേതരായ മമ്മദ്, മൂസ, ഹസ്സൻ കുത്തി, ഹുസൈൻ.