മടവൂർ: ആരാമ്പ്രം മാവുള്ളകണ്ടിയിൽ എം.കെ. ഹുസൈൻ ഹാജി (74) നിര്യാതനായി. ഐ.എൻ.എൽ മടവൂർ പഞ്ചായത്ത് പ്രസിഡന്റ്, കൊടുവള്ളി മണ്ഡലം ട്രഷറർ, ജില്ലാ കൗൺസിൽ അംഗം, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് പ്രസിഡന്റ്, മണ്ഡലം വൈസ് പ്രസിഡന്റ്, ജില്ലാ കൗൺസിലർ സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഭാര്യ: ആയിശ ഹജജുമ്മ. മക്കൾ: ഹാരിസ്, മനാസ്, നൗഷാദ്, ശാനിസ് (കുട്ടിമോൻ), ഹബീബ് റഹ്മാൻ, സലിം. മരുമക്കൾ: സുഹാന, ജമീല, സിജിന, ഷഹല, ഫാത്വിമ, ഷഹന, പരേതയായ ലിഫ്ന. മയ്യിത്ത് നമസ്കാരം വ്യാഴം രാവിലെ എട്ടിന് വാരിപ്പുറം പള്ളിയിൽ.