പയ്യോളി: പള്ളിക്കര മണാട്ടിൽ പി.ടി. ദാമോദരൻ നായർ (92-റിട്ട. വില്ലേജ് ഓഫിസർ) നിര്യാതനായി. തൃക്കോട്ടൂർ മഹാഗണപതി ക്ഷേത്രം മുൻ പ്രസിഡന്റാണ്.
ഭാര്യ: പരേതയായ ലക്ഷ്മിക്കുട്ടിയമ്മ. മക്കൾ: ബാബുരാജ് (റിട്ട. സെക്രട്ടറി, തുറയൂർ ഗ്രാമപഞ്ചായത്ത്), രമണി, അനിൽകുമാർ (വിമുക്തഭടൻ, റിട്ട. സെക്രട്ടേറിയറ്റ്), മിനിജ, ബീന, നിഷാഭായ്.
മരുമക്കൾ: ഉണ്ണികൃഷ്ണൻ പൂക്കാട് (റിട്ട. അധ്യാപകൻ, കാപ്പാട് കോഓപറേറ്റിവ് അർബൻ ബാങ്ക് പ്രസിഡൻറ്), രാമചന്ദ്രൻ (റിട്ട. പ്രധാനാധ്യാപകൻ, ജി.ജി.എച്ച്.എസ്.എസ് കൊയിലാണ്ടി), രഘുദാസ് (റിട്ട. സീനിയർ സൂപ്രണ്ട്, വിദ്യാഭ്യാസ വകുപ്പ്), പി. ഗിരീഷ് കുമാർ (റിപ്പോർട്ടർ, മാതൃഭൂമി കൊയിലാണ്ടി), വി. ഷീല (പ്രധാനാധ്യാപിക, കൊളക്കാട് മിക്സഡ് എൽ.പി സ്കൂൾ), രജില (വടകര). സഞ്ചയനം ശനിയാഴ്ച.