ഫറോക്ക്: എം.എസ്.എസ് യൂത്ത് വിങ്ങിന്റെ പ്രഥമ സംസ്ഥാന പ്രസിഡന്റും ഫാറൂഖ് ട്രെയിനിങ് കോളജ് വൈസ് പ്രസിഡന്റും എം.എസ്.എസ് സ്ഥാപക നേതാക്കളിലൊരാളുമായ വേങ്ങാട്ട് തളിയിൽ ഇസ്മയിൽ ഹാജി (78, ഇത്താലുഹാജി) നിര്യാതനായി.
ഫാറൂഖ് റൗദത്തുൽ ഉലൂം അസോസിയേഷൻ, ഫറോക്ക് മഹല്ല് ജുമുഅത്ത് പള്ളി എന്നിവയുടെ പ്രവർത്തകസമിതി അംഗമായിരുന്നു. ഫറോക്ക് മഹല്ല് ദുരിതാശ്വാസ കമ്മിറ്റി, ഫറോക്ക് യൂനിറ്റ് എം.എസ്.എസ് പ്രസിഡന്റ്, വേങ്ങാട്ട് കുടുംബസമിതി ചെയർമാൻ, ചാലിയാർ റെസിഡന്റ്സ് അസോസിയേഷൻ ഉപദേശക സമിതി ചെയർമാൻ, പേട്ട റെസിഡന്റ്സ് കോഓഡിനേഷൻ കമ്മിറ്റി ഉപദേശക സമിതി ചെയർമാൻ, തുമ്പപ്പാടം മമ്പഉൽ ഉലൂം മദ്റസ മുതവല്ലി, കേരള ബസ് ഓണേഴ്സ് ഫെഡറേഷൻ സ്ഥാപകാംഗം- കോഴിക്കോട് ജില്ല പ്രസിഡന്റ്, പേട്ട വികസന സമിതി ഉപദേശക സമിതി ചെയർമാൻ, വേങ്ങാട്ട് അസ്സൻ ഹാജി ചാരിറ്റബ്ൾ ട്രസ്റ്റ് ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിച്ചുവരുകയായിരുന്നു.
ഭാര്യ: കെ.ആർ. സഫിയ (പൂനൂർ). മക്കൾ: വി. ഹസ്സൻ മരക്കാർ, ഹഷീബ, ഹബീന, കദീജ ഹന. മരുമക്കൾ: എൻ.കെ. അഷറഫ് (കോഴിക്കോട്), ഡോ. മുഹമ്മദ് ഫാറൂഖ് (അങ്ങാടിപ്പുറം), ജിഷാം ലത്തീഫ് (തലശ്ശേരി), പി.കെ. നിഷിത (മലപ്പുറം). മയ്യിത്ത് നമസ്കാരം ബുധനാഴ്ച രാവിലെ എട്ടിന് ഫറോക്ക് പേട്ട ജുമുഅത്ത് പള്ളിയിൽ.