നടുവണ്ണൂർ: കല്ലിടുക്കിൽ ജുമാമസ്ജിദ് മഹല്ല് മുൻ വൈസ് പ്രസിഡൻറ് കാവിൽ പുനത്തിൽ അബ്ദുല്ല ഹാജിയുടെ ഭാര്യ ആമിന (70) നിര്യാതയായി. മക്കൾ: ആയിഷ, മജീദ് (ബഹ്റൈൻ), മുസ്തഫ (റൂബി സൂപ്പർ മാർക്കറ്റ്, ഉേള്ള്യരി), ബഷീർ (കേരഫെഡ് മന്ദങ്കാവ്, ഐ.എൻ.ടി.യു.സി ജനറൽ സെക്രട്ടറി), ആലിക്കോയ (ബഹ്റൈൻ ഒ.ഐ.സി.സി ബാലുശ്ശേരി നിയോജക മണ്ഡലം ട്രഷറർ). മരുമക്കൾ: അബൂബക്കർ (സെക്ര. കൊയക്കാട് ശാഖാ മുസ്ലിം ലീഗ് കമ്മിറ്റി), ബുഷ്റ, അസ്മ, സീനത്ത്, റജിഷ. സഹോദരങ്ങൾ: അബൂബക്കർ, പക്രൂട്ടി (വൈ. പ്രസി. കോട്ടൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി), പരേതനായ അമ്മത്കുട്ടി ഹാജി.