പനമരം: പ്രമുഖ വ്യാപാരി മുയ്യാരിക്കണ്ടി എം.കെ. അബൂബക്കർ ഹാജി (79) നിര്യാതനായി. മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി അംഗം, മാനന്തവാടി നിയോജക മണ്ഡലം പ്രസിഡൻറ്, മുട്ടിൽ ഓർഫനേജ് വൈസ് പ്രസിഡൻറ്, പനമരം സർവിസ് സഹകരണ ബാങ്ക് വൈസ് പ്രസിഡൻറ്, പഞ്ചായത്ത് മെംബർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പരോതയായ ഫാത്തിമ. മക്കൾ: അമീർ, യൂനസ് (സൗദി), താജുദ്ദീൻ (ദുബൈ), ഷഫറുദ്ദീൻ, ഷാഹിദ, ഫൗസിയ, ഷാനിബ. മരുമക്കൾ: ടി.കെ. അബൂബക്കർ പനമരം, അലി ബ്രാൻ (പള്ളിക്കൽ), നൈസൽ (പിണങ്ങോട്), ശബ്ന, ഹസ്ന, ഫസീല, അൻജും. സഹോദരന്മാർ: ആലി, മൂസ്സ, അമ്മദ്, യൂസഫ്, സഫിയ, മൊയ്തുഹാജി, പരോതനായ അസ്സു ഹാജി.