കാഞ്ഞങ്ങാട്: കോട്ടച്ചേരി സർവിസ് സഹകരണ ബാങ്ക് റിട്ട. ജീവനക്കാരൻ വെള്ളിക്കോത്ത് കാരക്കുഴിയിലെ പുറവങ്കര പുരുഷോത്തമൻ നായർ (72) നിര്യാതനായി.
ഭാര്യ: പി.കെ. ലളിതകുമാരി. മക്കൾ: പി.കെ. ദീപ (ഇസാഫ് ബാങ്ക്, പയ്യന്നൂർ), പി.കെ. രൂപ (എറണാകുളം). മരുമക്കൾ: മധുസൂദനൻ എറുവാട്ട് (ജൊഹാനസ് ബർഗ്), ടി.എ. വിജയകുമാർ (കൊച്ചിൻ ഷിപ് യാർഡ്).
സഹോദരങ്ങൾ: പി. രാമകൃഷ്ണൻ നായർ, ഗുരുവനം (റിട്ട. പോളിടെക്നിക് ജീവനക്കാരൻ), പി. രുക്മിണി (വിഷ്ണുമംഗലം), പരേതരായ പി. നാരായണൻ നായർ (പടിഞ്ഞാറേക്കര), പി. വേണുഗോപാലൻ നായർ.
മൃതദേഹം തിങ്കളാഴ്ച രാവിലെ 10 വരെ പയ്യന്നൂർ കേളോത്തെ വസതിയിലും തുടർന്ന് കാരക്കുഴിയിലെ സി.പി.എം ഓഫിസിലും വീട്ടിലും പൊതുദർശനത്തിനുവെച്ച ശേഷം തറവാട് ശ്മശാനത്തിൽ സംസ്കരിക്കും.