ഓടിട്ട വാടക വീടിെൻറ വരാന്തയിൽ കസേരയിലിരുന്ന് ഫോണിൽ സംസാരിക്കവേ മിന്നലേൽക്കുകയായിരുന്നു
കിളിമാനൂർ: ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കെ മിന്നലേറ്റ് യുവാവ് മരിച്ചു. മടവൂർ ഞാറയിൽകോണം അമ്പിളിമുക്ക് സഫാന മൻസിലിൽ സിറാജുദ്ദീെൻറയും റഹിയാനത്തിെൻറയും മകൻ സഫീർ (36) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് 4.30ഓടെയായിരുന്നു സംഭവം. ഓടിട്ട വാടക വീടിെൻറ വരാന്തയിൽ കസേരയിലിരുന്ന് ഫോണിൽ സംസാരിക്കവേ ശക്തമായ മഴയെ തുടർന്നുണ്ടായ മിന്നലേൽക്കുകയായിരുന്നു. തെറിച്ചുവീണ സഫീറിനെ ഉടൻ തന്നെ ചാത്തമ്പറ കെ.ടി.സി.ടി അശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. തുടർന്ന് മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
സംഭവസമയം ഭാര്യയും മക്കളും അടുത്ത മുറിയിൽ ഉണ്ടായിരുന്നെങ്കിലും ഒന്നും സംഭവിച്ചില്ല. ഇടിമിന്നലിൽ വീടിനും വയറിങ് സംവിധാനത്തിനും കേടുപാടുകൾ സംഭവിച്ചു. മകെൻറ മരണവാർത്തയറിഞ്ഞ് കുഴഞ്ഞുവീണ പിതാവിനെ സ്വകാര്യ അശുപത്രിയിൽ പ്രവേശിപ്പിച്ചു. സലീനയാണ് ഭാര്യ. മക്കൾ: സഫാന, സഫ്രീന, സഫാൻ.