കൊല്ലം: കൊല്ലത്തെ പ്രമുഖ ഫ്രൂട്ട്സ് വ്യാപാരിയായിരുന്ന കൊല്ലൂർവിള പള്ളിമുക്ക് കൊച്ചുതങ്ങൾ നഗർ 254 നെടിയഴികത്ത് വീട്ടിൽ ഇ. സഹീദ്കുട്ടി (68, ഇ.എസ്.കെ ഫ്രൂട്ട്സ്) നിര്യാതനായി. കേരള ഫ്രൂട്ട്സ് അസോസിയേഷെൻറ സംസ്ഥാന വൈസ് പ്രസിഡൻറും കൊല്ലൂർവിള മുസ്ലിം ജമാഅത്ത് പരിപാലന സമിതിയുടെ മുൻ ട്രഷററുമായിരുന്നു. ഭാര്യ: റഷീദാബീവി. മക്കൾ: അബ്ദുൽ ഹക്കീം, അബ്ദുൽ മനാഫ് (സൗദി), സെയ്റ, അനസ്, സഫിയത്ത്, അഫ്സൽ, സാബിറ. മരുമക്കൾ: ഷഹാന, ബിനു അഹമ്മദ്, റഫീക്ക്.