ചവറ: തേവലക്കര നടുവിലക്കര തുണ്ടിൽ കിഴക്കതിൽ ടി.കെ. യൂനുസ്കുഞ്ഞ് (റിട്ട. വില്ലേജ് ഓഫിസർ, 84 ) നിര്യാതനായി. തേവലക്കര ചാലിയത്ത് മദ്റസ കമ്മിറ്റി സെക്രട്ടറി, കരുനാഗപ്പള്ളി ഗവ.എച്ച്.എസ്.എസ്. പി.ടി.എ വൈസ് പ്രസിഡൻറ്, പാലയ്ക്കൽ മുസ്ലിം എൽ.പി.എസ് പി.ടി.എ പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: സൗദാബീവി. മക്കൾ: സലീല, സജീന, തേവലക്കര ബാദുഷ (ലേഖകൻ മാധ്യമം, കെ.എം.സി.സി സൗത്ത്സോൺ മുൻ സെക്രട്ടറി, മുസ്ലിം ലീഗ് ചവറ മണ്ഡലം സെക്രട്ടറി), നാദിർഷ (കുടുംബ കോടതി ചവറ), ഷെർഷ (റ്റാറ്റ മോട്ടോഴ്സ് കൊല്ലം). മരുമക്കൾ: പരേതനായ അബുൽ ബഷീർ, അബ്ദുൽ നാസർ (ദോഹ സൂപ്പർ മാർക്കറ്റ് കൊച്ചാലുംമൂട്), സബീന റാണി (ഗവ. എച്ച്.എസ്.എസ് ചിതറ), സൈഫുന്നിസ (പൊലീസ് കമീഷണർ ഓഫിസ് തിരുവനന്തപുരം).