കോഴഞ്ചേരി: പത്രപ്രവര്‍ത്തകനും ഗ്രന്ഥകര്‍ത്താവും സാമൂഹിക പ്രവര്‍ത്തകനുമായിരുന്ന നെല്ലിക്കാല തിരുവാതുക്കല്‍ തെക്കേവീട്ടില്‍ മെറിവില്ലയില്‍ കനാനില്‍ റോയി നെല്ലിക്കാല (69) നിര്യാതനായി. ‘വീക്ഷണം’ പത്തനംതിട്ട ജില്ല ലേഖകന്‍, കേരളഭൂഷണം, മനോരാജ്യം എന്നീ പ്രസിദ്ധീകരണങ്ങളിലും പ്രവര്‍ത്തിച്ചു. കേരള പത്രപ്രവർത്തക യൂനിയൻ ജില്ല സെക്രട്ടറി, ട്രഷറര്‍, മാര്‍ത്തോമ സഭ എപ്പിസ്കോപ്പല്‍ നോമിനേഷന് ബോര്‍ഡ് അംഗം, സഭാ കൗണ്‍സില്‍ അംഗം, മലങ്കരസഭ താരക പത്രാധിപസമിതി അംഗം, യുവജന സഖ്യം ഭദ്രാസന സെക്രട്ടറി, കെ.സി.സി ഓര്‍ഗനൈസിങ് സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചു. മദ്യവര്ജനപ്രസ്ഥാനം, മലങ്കര സാഹിത്യ സംഘം തുടങ്ങിയ സംഘടനകളിൽ പ്രവര്‍ത്തിച്ചു. ഭാര്യ: ജില്ല പഞ്ചായത്ത് മുന്‍ അംഗം എലിസബത്ത് റോയി (റിട്ട. അധ്യാപിക). മക്കള്‍: റോബിന്, വിവേക്. മരുമക്കള്‍: റോണി, വിന്‍സു. സംസ്കാരം പിന്നീട്.