പന്തളം: പത്തനാപുരം മൗണ്ട് താബോർ ട്രെയ്നിങ് കോളജ് റിട്ട. പ്രിൻസിപ്പൽ പ്രഫ. എൻ.കെ. വേണുഗോപാൽ (72) നിര്യാതനായി. ജനതാദൾ സംസ്ഥാന നിർവാഹക സമിതി അംഗം, എം.ജി യൂനിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗം, പന്തളം പഞ്ചായത്ത് അംഗം, എൻ.എസ്.എസ് ഇലക്ടറൽ ബോർഡ് അംഗം, കുരമ്പാല മൂന്നാം നമ്പർ കരയോഗം പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ഡോ. ഐ. ചന്ദ്രികദേവിയമ്മ (റിട്ട. പ്രിൻസിപ്പൽ, മൗണ്ട് താബോർ ട്രെയ്നിങ് കോളജ് പത്തനാപുരം). മക്കൾ: ഇന്ദു (അസിസ്റ്റൻറ് എം.ജി യൂനിവേഴ്സിറ്റി, കോട്ടയം), അരവിന്ദ് (അസി. പ്രഫസർ, എസ്.സി എം.എസ് എൻജിനീയറിങ് കോളജ്, കറുകുറ്റി), ആനന്ദ (യു.എസ്.എ). മരുമക്കൾ: പ്രസാദ്, നന്ദിത മോഹൻ, ഡോ. മായാമേനോൻ.