തിരുവല്ല: തിരുവല്ല രണ്ടാം നമ്പർ പ്ലാറ്റ്ഫോമിന്റെ തുടക്കഭാഗത്തായി തിങ്കളാഴ്ച രാവിലെ ഒമ്പത് മണിയോടെ ട്രെയിനിന് മുന്നിൽ ചാടി വയോധികൻ മരിച്ചു. കാവുംഭാഗം ചേരിയിൽ വീട്ടിൽ സി. വർഗീസാണ് (90) മരിച്ചത്.
തിരുവനന്തപുരത്തുനിന്ന് മംഗലാപുരത്തേക്ക് പോയ പരശുറാം എക്സ്പ്രസിന് മുന്നിലാണ് ചാടിയത്. സംസ്കാരം പിന്നീട്.
ഭാര്യ: പരേതയായ ഏലിയാമ്മ. മക്കൾ: സി.വി. ജേക്കബ്, മോളി ഡേവിഡ്, മാത്യു വർഗീസ്, ജോർജ് വർഗീസ്. മരുമക്കൾ: ജെസി ജേക്കബ്, ഡേവിഡ് പോൾ, ഹേമ മാത്യു, വിൻസി ജോർജ്.