അമ്പലപ്പുഴ: പുന്നപ്ര വടക്ക് പഞ്ചായത്ത് എട്ടാം വാർഡ് പറവൂർ കോടവനയിൽ തുളസീദാസ് (കുട്ടപ്പൻ -72) കോവിഡ് ബാധിച്ചുമരിച്ചു. ഒരു വർമായി പക്ഷാഘാതം പിടിപെട്ട് കിടപ്പിലായിരുന്ന കുട്ടപ്പന് ഈ മാസം 19നാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് സമീപത്തെ സി.എഫ്.എൽ.ടി.സിയിലും പിന്നീട് 25ന് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ബുധനാഴ്ച രാത്രി 12 ഓടെ മരിച്ചു. ഭാര്യ: ജിജി. മക്കൾ: രാജേഷ്, രേഖ. മരുമക്കൾ: ആര്യ, ജയരാജ്.
സി.പി.എം ലോക്കൽ കമ്മിറ്റി അംഗം എൻ. ശിവകുമാർ, പി. കൃഷ്ണപിള്ള, ബ്രാഞ്ച് അംഗങ്ങളായ എൻ. രാകേഷ്, വിനിൽ വിജയൻ, ടി.കെ. കേശവൻ, ബ്രാഞ്ച് അംഗം എസ്. മനീഷ് എന്നിവർ ചേർന്നാണ് മൃതദേഹം സംസ്കരിച്ചത്.