കുന്നുകര: ഇഷ്ടിക വ്യവസായിയായിരുന്ന തെക്കേ അടുവാശ്ശേരി മേനാച്ചേരി വീട്ടിൽ വി.എം. അഹമ്മദുണ്ണി (75) മരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ഭാര്യ: ചെങ്ങമനാട് പാലപ്രശ്ശേരി കുന്നത്ത് കുടുംബാംഗം ഫാത്തിമ. മക്കൾ: എം.എ. സുധീർ (കരുമാല്ലൂർ ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡൻറ്, ‘സുപ്രഭാതം’ നെടുമ്പാശ്ശേരി ലേഖകൻ, പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗം). സുബിത, സുനിത, സുജിത. മരുമക്കൾ: ഷാജിത, ബഷീർ, സാജർ, അബ്ദുറസാഖ്.
മൂവാറ്റുപുഴ: മകന് പിന്നാലെ കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന മാതാവും മരിച്ചു. കിഴക്കേക്കര ആശ്രമതാഴത്ത് സെൽവരാജിെൻറ ഭാര്യ ഗിരിജ രാജനാണ് (60) മരിച്ചത്. ഇവരുടെ രണ്ടാമത്തെ മകൻ വിപിൻരാജ് (30) കഴിഞ്ഞ തിങ്കളാഴ്ച കോവിഡ് ബാധിച്ച് മരിച്ചിരുന്നു. ഇരുവരും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മറ്റു മക്കൾ: വിമൽരാജ്, വിദ്യ (കുവൈത്ത്). മരുമക്കൾ: അശ്വതി, മൃദുല, സംഗീത് (കുവൈത്ത്).
പറവൂർ: കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന കുഞ്ഞിത്തൈ മാണിയാറ ഡേവിഡ് (70) മരിച്ചു. സഹോദരങ്ങൾ: എം.ഇ. ഏലിയാസ് (റിട്ട. ഹെഡ്മാസ്റ്റർ), എം.ഐ. തോമസ് (റിട്ട. ഡിവൈ.എസ്.പി), പരേതരായ വർഗീസ്, മാത്യു, എബ്രഹാം, ജോസഫ്, ജോൺ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വടക്കേക്കര സെൻറ് ജോർജ് ചാപ്പൽ സെമിത്തേരിയിൽ.