കട്ടപ്പന: കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന വയോധിക മരിച്ചു. ഇരട്ടയാർ വലിയതോവാള കപ്യാരുതോട്ടത്തിൽ ചാക്കോയുടെ ഭാര്യ അന്നമ്മയാണ് (92) മരിച്ചത്. കല്യാണച്ചടങ്ങിൽനിന്നാണ് കോവിഡ് ബാധിച്ചതെന്നാണ് കരുതുന്നത്. ഒരാഴ്ചയായി കട്ടപ്പനയിലെ ഫസ്റ്റ് ലൈൻ കോവിഡ് ട്രീറ്റ്മെൻറ് സെൻററിൽ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാത്രി 12.30 ഓടെ മരിച്ചു. ഭർത്താവ് ചാക്കോയും ഇവിടെ കോവിഡ് ചികിത്സയിലാണ്. മക്കൾ: ആലി, ജയിംസ് കുട്ടി, തങ്കമ്മ, ബാബു, ജയ്നമ്മ, സജിമോൻ, ബിജുമോൻ, ബൈജു, പരേതയായ മേരി. മരുമക്കൾ: ബേബി, ഓമന, ബേബി, ഷേർളി, ബേബി, സൂസമ്മ, വിനീത, സ്മിത, പരേതനായ വർക്കി.