ചീരാച്ചി: തൃശൂര്‍ രാഗം ജ്വല്ലറി ഉടമയും ദീർഘകാലം ഗോള്‍ഡ് ഡീലേഴ്സ് അസോസിയേഷന് ജനറല്‍ സെക്രട്ടറിയുമായിരുന്ന ചീരാച്ചി കുണ്ടുകുളങ്ങര പറമ്പന്‍ പരേതനായ അന്തോണിയുടെ മകന് ഔസേപ്പ് (87) നിര്യാതനായി. ജില്ല ഗോള്‍ഡ് ഡീലേഴ്സ് അസോസിയേഷെൻറ വിവിധ ഭാരവാഹിത്വം വഹിച്ചിട്ടുള്ള ഇദ്ദേഹം പുതുക്കാട് ദ സൗത്ത് ഇന്ത്യന്‍ ഇൻഡസ്ട്രിയല്‍സ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍, റൂറല്‍ കുറീസ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടര്‍ എന്നീ നിലകളിലും പ്രവത്തിച്ചിട്ടുണ്ട്. ഭാര്യ: എല്‍സി (റിട്ട. അധ്യാപിക) മക്കള്‍: അഡ്വ. പി.ഒ. ബോണി, ബെന്നി പറമ്പന്‍ (സ്പോര്‍ട്സ് ലാൻഡ് തൃശൂര്‍), ബീത, ബ്രീസ്. മരുമക്കള്‍: നിഷ, ലിസ, ഡോ. ജോണ്സണ്, പ്രതീഷ്. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് ഒല്ലൂര്‍ സെൻറ് ആൻറണിസ് ഫോറോന പള്ളി സെമിത്തേരിയില്‍.