Obituary
ആമ്പല്ലൂർ: അളഗപ്പനഗർ അമ്മുകുളം ചക്കേരി വേലായുധന്റെ ഭാര്യ കൊച്ചുമോൾ (85) നിര്യാതയായി. മക്കൾ: ദേവീദാസൻ, ഹരിദാസൻ, ഊർമിളദേവി. മരുമക്കൾ: തങ്കമണി, ശാന്ത. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന്.
വാടാനപ്പള്ളി: ബീച്ച് റഹ്മത്ത് നഗറിന് തെക്ക് താമസിക്കുന്ന അറക്കവീട്ടിൽ പരേതനായ മുഹമ്മദിന്റെ മകൻ ഹുസൈൻ (56) നിര്യാതനായി. ‘മാധ്യമം’ നാട്ടിക ഏരിയ സർക്കുലേഷൻ െഡവലപ്മെന്റ് ഓഫിസറായിരുന്നു. മാതാവ്: ആമിന. ഭാര്യ: ഹദീഖ. മക്കൾ: മുഹമ്മദ് ജിസാൻ, നദ ഫാത്തിമ. സഹോദരങ്ങൾ: ഷഹർബാൻ, ആത്തിഖ, സുബൈരിയ, റസിയ, ഖമറുദ്ദീൻ, മുംതാസ്.
പഴുവിൽ: ചിറക്കൽ ഇഞ്ചമുടി പോസ്റ്റ്ഓഫിസിന് വടക്ക് പുതിയവീട്ടിൽ ഖാദർ ഹാജിയുടെ ഭാര്യ ആമിന (72) നിര്യാതയായി. മക്കൾ: നസീർ, നിഷാദ് (ഇരുവരും ഖത്തർ), നൂർജഹാൻ (മസ്കത്ത്), സുമി. മരുമക്കൾ: നസീമ, ഷൈബ, പരേതനായ സുലൈമാൻ, ഷെമീർ.
കൊണ്ടാഴി: വഴുക്കപ്പാറ അത്തിച്ചാലിൽ വീട്ടിൽ കുട്ടിനാരായണൻ (72) നിര്യാതനായി. ഭാര്യ: യശോദ. മക്കൾ: മണികണ്ഠൻ, രാമൻകുട്ടി, രമണി. മരുമക്കൾ: സുനിത, സിനിത, വിശ്വംഭരൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് ഐവർ മഠം പൊതുശ്മശാനത്തിൽ.
കയ്പമംഗലം: പഞ്ചായത്ത് ഓഫിസിന് കിഴക്ക് കിഴുവീട്ടിൽ പരമേശ്വരൻ നായർ (88) നിര്യാതനായി. ഭാര്യ: പരേതയായ സതീദേവി (റിട്ട. അധ്യാപിക ഒ.എൽ.എഫ്.ജി.എച്ച്.എസ്, മതിലകം). മക്കൾ: ഗീത (ചാവക്കാട് റൂറൽ ബാങ്ക്), പ്രീത (അധ്യാപിക, സെന്റ് ജോസഫ് സി.ജി.എച്ച്.എസ് മിഷൻ ക്വാർട്ടേഴ്സ്, തൃശൂർ), നടൻ രാജീവ് പരമേശ്വരൻ. മരുമക്കൾ: ശ്രീകൃഷ്ണൻ, രാമചന്ദ്രൻ, ദീപ.
കുഴിക്കാട്ടുശ്ശേരി: മഠത്തിപ്പറമ്പിൽ പരേതനായ കുട്ടന്റെ ഭാര്യ കാർത്യായനി (78) നിര്യാതയായി. മക്കൾ: ചന്ദ്രൻ, ഷീജ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് ചാലക്കുടി പോട്ട പൊതുശ്മശാനത്തിൽ.
പന്നിത്തടം: എയ്യാൽ പാലപ്പറമ്പിൽ വീട്ടിൽ (ഉഷസ്സ്) അയ്യപ്പന്റെ (മുത്തു) ഭാര്യ ഉഷാദേവി (60) നിര്യാതയായി. മക്കൾ: അനുഷ, മജുഷ. മരുമക്കൾ: സുജിത്ത്, രഘു.
പട്ടിക്കാട്: കണ്ണാറ കാപ്ലിങ്ങാട്ട് വീട്ടിൽ മാത്യു (88) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: കുഞ്ഞുമ്മ, പീറ്റർ (അൻസാർ സ്കൂൾ സൂപ്പർവൈസർ), ജോമി, ജോളി. മരുമക്കൾ: പാപ്പച്ചൻ, സജിത, ജോണി, റീത്ത. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് കണ്ണാറ സെന്റ മേരീസ് പള്ളി സെമിത്തേരിയിൽ.
എരുമപ്പെട്ടി: യതീംഖാനക്കു സമീപം മാരാംപുറത്ത് വീട്ടിൽ മുത്തു ഹാജിയുടെ മകൻ റിയാസ് (38) നിര്യാതനായി. ഭാര്യ: ഷാബിന. മകൾ: ഇഷ്ൽ ഫാത്തിമ. മാതാവ്: ആമിന. സഹോദരൻ: ഇസ്ഹാഖ് സഖാഫി (എസ്.വൈ.എസ് തൃശൂർ ജില്ല സാമൂഹിക സെൽ പ്രസിഡന്റ്).
ചിറയ്ക്കൽ: റിട്ട. കെ.എസ്.ഇ.ബി എൻജിനീയർ കണ്ണോളി സഹദേവൻ (86) നിര്യാതനായി. ഭാര്യ: താര. മക്കൾ: മനോജ്, ബസന്ത്, അരുൺ. മരുമക്കൾ: ഷിബി, ലാലി, റീന.
തളിക്കുളം: കച്ചേരിപ്പടിയിൽ താമസിക്കുന്ന പാണ്ടോളി മുഹമ്മദിന്റെ ഭാര്യ ബീവാത്തു (85) നിര്യാതയായി. മക്കൾ: ഷാഹുൽഹമീദ്, അഷ്റഫ്, ബഷീർ, ഖദീജ, റംല. മരുമക്കൾ: സക്കീന, ഷമീറ, ഷബന, ബാവുട്ടി, നസീർ.
മാള പള്ളിപ്പുറം: കളത്തിപറമ്പിൽ പരേതനായ അലിയുടെ ഭാര്യ റുഖിയ (70) നിര്യാതയായി. മക്കൾ: ജാസ്മി, ഷീജ, ഖദീജാബി, നൂർജഹാൻ, ഫൈസൽ (ഖത്തർ). മരുമക്കൾ: നജീബ്, ഫസൽ, റഫീഖ്, നാസർ, സുമി.