Obituary
ചാവക്കാട്: തിരുവത്ര പുത്തൻ കടപ്പുറം ചാലിൽ ഹംസക്കുട്ടി (75) നിര്യാതനായി. ഭാര്യ: പരേതയായ ഐഷാബി. മക്കൾ: സൈനുദ്ദീൻ, സുലൈഖ. മരുമക്കൾ: ഷക്കീല, പരേതനായ അലി.
ചെറുതുരുത്തി: പുതുശ്ശേരി കണ്ടംകുമരത്ത് വീട്ടിൽ റിട്ട. റെയിൽവേ ഉദ്യോഗസ്ഥൻ പദ്മനാഭൻ നായർ (85) നിര്യാതനായി. ഭാര്യ: ലീലാവതി. മക്കൾ: അനിൽകുമാർ, കോമളം, സുജിത് (രജിസ്ട്രേഷൻ വകുപ്പ്, തൃശൂർ).
പാവറട്ടി: പണ്ടാരത്തിൽ പരേതനായ മൊയ്തുട്ടിയുടെ ഭാര്യ റുഖിയ (75) നിര്യാതയായി. മക്കൾ: അഷ്റഫ്, അബ്ദുൽ കരീം, അബ്ദുൽ അസീസ്, നിസാർ, സക്കീർ ഹുസൈൻ. മരുമക്കൾ: ഫാസില, വാഹിദ, ബുഷ്റ, ഷാജിത, ഷഹന.
ഗുരുവായൂർ: മറ്റം ഇമ്മട്ടി പരേതനായ യാക്കോബിന്റെ ഭാര്യ ത്രേസ്യ (96) നിര്യാതയായി. മക്കൾ: ജോസ്, ചാക്കോ, വർഗീസ്, സണ്ണി, ലില്ലി, അന്തോണി, ഡൊമിനി. മരുമക്കൾ: ടെൽമ, സിസിലി, അൽഫോൺസ, മേരി, തോമസ്, ജിനി, ജിൻസി.
മാള: കുഴൂര്‍ മുളവര പത്മാവതിയമ്മ (93) നിര്യാതയായി. ഭർത്താവ്: പരേതനായ കോലാംപറമ്പത്ത് ബാലകൃഷ്ണൻ നായർ. മക്കള്‍: ജനാര്ദനന്, സച്ചിദാനന്ദന്, ഹേമചന്ദ്രന്, രമണകുമാര്‍, പരേതയായ ഓമന. മരുമക്കൾ: ലീല, ശകുന്തള, ശ്രീദേവി, ശ്രീവിദ്യ, പരേതനായ ദിവാകരന്.
അഴീക്കോട്: ഹാജി കോംപ്ലക്സിന് കിഴക്ക് പരേതനായ കടവിൽ അലിയുടെ ഭാര്യ റാബിയ (85) നിര്യാതയായി. മക്കൾ: കമറുദ്ദീൻ, ഐഷാബി. മരുമക്കൾ: റംല, പരേതനായ സുബൈർ.
മാള: മേലഡൂർ മുളയാട്ടിൽ നാരായണന്റെ ഭാര്യ കൗസല്യ (97) നിര്യാതയായി. മക്കൾ: കൊച്ചയ്യപ്പൻ, ബാബു. മരുമക്കൾ: സാവിത്രി, ബിന്ദു.
എരുമപ്പെട്ടി: കടങ്ങോട് മണ്ടംപറമ്പ് തൈക്കാടൻ വീട്ടിൽ പരേതനായ ദേവസിയുടെ മകൻ പൗലോസ് (75) നിര്യാതനായി. ഭാര്യ: എൽസി. മക്കൾ: റോസ, റീന, ജോസഫ് (ജോയ് -സി.പി.ഐ കടങ്ങോട് ലോക്കൽ കമ്മിറ്റി സെക്രട്ടറി), മോളി. മരുമക്കൾ: വിൽസൺ, ഫ്രാൻസീസ്, അനില, ബാബു. സംസ്കാരം ശനിയാഴ്ച രാവിലെ 9.30ന് എരുമപ്പെട്ടി തിരുഹൃദയ ഫൊറോന പള്ളി സെമിത്തേരിയിൽ.
മാള: കാരൂർ വലിയകത്ത് ഇബ്രാഹീം കുട്ടി (83) നിര്യാതനായി. ഭാര്യ: ഖദീജ. മക്കള്‍: മനാഫ്, നവാസ്, നസീര്‍ (കാരൂര്‍ മഹല്ല് കമ്മിറ്റി ട്രഷറര്‍). മരുമക്കള്‍: സുമയ്യ, നൗഫിയ, ഫാത്തിമ.
ചാവക്കാട്: തിരുവത്ര കുഞ്ചേരി ഗവ. എം.എൽ.പി സ്കൂളിന് കിഴക്ക് പരേതനായ കരിക്കയിൽ അവറുവിന്റെ മകൻ അസീസ് (72) നിര്യാതനായി. ഭാര്യ: ഉമൈബ. മക്കൾ: അനൂപ് (മാധ്യമം ഏജന്റ്), സനൂപ്. മരുമക്കൾ: ഫർസീന, ഹസ്ന. ഖബറടക്കം ശനിയാഴ്ച 11ന് കിറാമൻകുന്ന് പള്ളി ഖബർസ്ഥാനിൽ.
വടക്കാഞ്ചേരി: മങ്കര നിറമംഗലത്ത് പുഷ്പകത്ത് വാസുദേവൻ നമ്പീശൻ (82) നിര്യാതനായി. കേരള സർവിസ് പെൻഷനേഴ്സ് യൂനിയൻ തെക്കുംകര യൂനിറ്റ് അംഗമാണ്. ഭാര്യ: വത്സല. മക്കൾ: രാജേഷ്, രശ്മി. മരുമകൻ: മനോജ്. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.
ചാവക്കാട്: മണത്തല അയിനിപ്പുള്ളി ക്ഷേത്രത്തിന് കിഴക്ക് നാലകത്ത് പരേതനായ ഖമറുദ്ദീന്റെ മകൻ മുഹമ്മദ് റിയാസ് (18) നിര്യാതനായി. മാതാവ്: സീനത്ത്. സഹോദരങ്ങൾ: മുഹമ്മദ് റിൻഷാദ്, റിൻഷിദ.