തൃശൂർ: മുതിർന്ന കോൺഗ്രസ് നേതാവും കോലഴി പഞ്ചായത്ത് മുൻ പ്രസിഡന്റുമായ തിരൂർ വാര്യമ്പാട്ട് വി.കെ. രാഘവൻ (86) നിര്യാതനായി. മുണ്ടത്തിക്കോട് എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനായിരുന്നു. കെ.പി.സി.സി അംഗം, അയ്യന്തോൾ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ്, കോലഴി മണ്ഡലം പ്രസിഡന്റ്, എസ്.എൻ.ഡി.പി താലൂക്ക് യൂനിയൻ പ്രസിഡന്റ്, തിരൂർ വടക്കുറുമ്പക്കാവ് ദേവസ്വം പ്രസിഡന്റ്, രേവതി വേല തിരൂർ ദേശം രക്ഷാധികാരി, തിരൂർ മൾട്ടി പർപ്പസ് സഹകരണ സംഘം പ്രസിഡന്റ്, ക്ഷീരോൽപാദക സഹകരണ സംഘം പ്രസിഡന്റ്, വിയ്യൂർ സെൻട്രൽ ജയിൽ അഡ്രൈസറി ബോർഡ് അംഗം, പനമുക്ക് ഗുരുനികേതൻ സ്കൂൾ ഡയറക്ടർ, തിരൂർ സർവിസ് സഹകരണ ബാങ്ക് ഡയറക്ടർ, ജില്ല നാളികേര സംസ്കരണ സൊസൈറ്റി ഡയറക്ടർ, പാഡി മാർക്കറ്റിങ് ഡയറക്ടർ, തൃശൂർ താലൂക്ക് മിൽക്ക് സപ്ലൈ യൂനിയൻ ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ സ്നേഹലത (അധ്യാപിക, തിരൂർ സെന്റ് തോമസ് സ്കൂൾ). മക്കൾ: ശ്രീദേവി, ശ്രീകുമാർ, ശ്രീകല. മരുമക്കൾ: സുരേഷ്, നിമ്മി, ഷാജി (റിട്ട. അധ്യാപകൻ, മുണ്ടത്തിക്കോട് എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂൾ).