Obituary
വടക്കഞ്ചേരി: യുവകർഷകനും സി.പി.എം കണ്ണച്ചിപരുത ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന പാലമൂട്ടിൽ വീട്ടിൽ പി.ആർ. രജനീഷ് (41) നിര്യാതനായി. കോവിഡിനെ തുടർന്ന് ന്യുമോണിയ ബാധിച്ച് ചികിത്സയിലായിരുന്നു. ജില്ലയിലെ ഏറ്റവും മികച്ച കർഷകനുള്ള വി.എഫ്.സി.കെയുടെ അവാർഡ് ഉൾപ്പെടെ നിരവധി കാർഷിക പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. കണച്ചിപരുത രാജൻ- ശ്രീദേവി ദമ്പതികളുടെ മകനാണ്. ഭാര്യ: ഷിനി (കിഴക്കഞ്ചേരി അഗ്രികൾചറൽ കോഓപറേറ്റിവ് സൊസൈറ്റി). മക്കൾ: ഗൗതം, ശ്രീദേവി. സഹോദരങ്ങൾ: രാജേഷ്, രജിത.
ശ്രീകൃഷ്ണപുരം: കരിമ്പുഴ തെരുവിൽ പരേതനായ ചിക്കണ്ണൻ ചെട്ടിയാരുടെ ഭാര്യ സരോജിനി (82) നിര്യാതയായി. മക്കൾ: കെ.സി. ഗോവിന്ദ രാജൻ, മഞ്ജുള. മരുമക്കൾ: ശാന്തി, രാധാകൃഷ്ണൻ.
കൊടുവായൂർ: കരുവന്നൂർ മസ്ജിദിനുസമീപം ആനമല വീട്ടിൽ പരേതനായ ഹസ്സൻ മുഹമ്മദ് റാവുത്തറുടെ ഭാര്യ സുബൈദ ബീവി (87) നിര്യാതയായി. മക്കൾ: അബ്ദുൽ റഷീദ്, മുഹമ്മദ് സലീം, അബ്ദുൽ ഹകീം. മരുമക്കൾ: സഹർബാൻ, ആയിശ, റാഹില.
പാലക്കാട്: മേട്ടുപ്പാളയം സ്ട്രീറ്റിൽ താമസിക്കുന്ന വിജയകുമാർ (64) നിര്യാതനായി. ഭാര്യ: മല്ലിക. മക്കൾ: അജിത, അനിത. മരുമക്കൾ: കോതദ്ധപാണി, രഞ്ജിത്ത്.
കൂറ്റനാട്: പടിഞ്ഞാറെ പട്ടിശ്ശേരി മുണ്ടത്തുവളപ്പിൽ പരേതനായ ഗോവിന്ദൻനമ്പ്യാരുടെ ഭാര്യ കണ്ണത്ത് അമ്മിണി അമ്മ (63) നിര്യാതയായി.മക്കൾ: രാധിക, രാജേഷ്, സുരേഷ്. മരുമക്കൾ: സുമേഷ്, ആതിര, നീതു.
പുതുശ്ശേരി: വേനോലി കുണ്ടും മൂളി വീട്ടിൽ കണ്ടെൻറ മകൻ മാണിക്കൻ (52) നിര്യാതനായി.ഭാര്യ: പാർവതി. മക്കൾ: ഷീബ, ഷിബു. മരുമകൻ: വിജിത്ത്.
ആലത്തൂർ: മേലാർക്കോട് കീഴ്പ്പാടത്ത് കെ.പി. കുഞ്ചു (72) നിര്യാതനായി. ഭാര്യ: പരേതയായ ജാനകി. മക്കൾ: മനോജ്, ഓമന. മരുമക്കൾ: ദാമോദരൻ, ആതിര.
ആലത്തൂർ: കരുവാൻ വീട്ടിൽ പരേതനായ കുമാരെൻറ ഭാര്യ തങ്ക (80) നിര്യാതയായി. മക്കൾ: സുരേഷ് ബാബു, ശശിധരൻ, ബിനു. മരുമക്കൾ: ജയ, രജനി, രമേഷ്.
ആലത്തൂർ: കുനിശ്ശേരി ആനയ്ക്കാം പറമ്പിൽ അയ്യപ്പൻ (62) നിര്യാതനായി. ഭാര്യ: മീനാക്ഷി.മക്കൾ: പ്രകാശൻ, പ്രസീദ. സഹോദരങ്ങൾ: ശിവരാമൻ, ഉണ്ണികൃഷ്ണൻ, സുന്ദരി, കമലം, ധനം, യശോദ.
ഷൊർണൂർ: ആദ്യകാല കോൺഗ്രസ് പ്രവർത്തകനും കേരളീയ ആയുർവേദ സമാജം ആശുപത്രി ജീവനക്കാരനുമായിരുന്ന മഞ്ഞക്കാട് റിങ് റോഡ് ചോണാട്ടിൽ ജയരാമൻ (77) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: അഭിലാഷ്, അനിത. മരുമകൻ: പ്രശാന്ത്.
പത്തിരിപ്പാല: മണ്ണൂർ തിരിക്കാലി വീട്ടിൽ വേലായുധൻ (64) കോവിഡ് ബാധിച്ച് മരിച്ചു. ഭാര്യ: കോമളം. മക്കൾ: ബേബി, ബീന, ബിൻസി. മരുമക്കൾ: പ്രദീപ്, സുഭാഷ്, അനിൽ.
പത്തിരിപ്പാല: മങ്കര കല്ലൂർ കുന്നത്തുവീട്ടിൽ പരേതനായ ഉസ്സൻ റാവുത്തരുടെ മകൻ അബ്ദുൽ ഖാദർ (65) നിര്യാതനായി. ഭാര്യ: ഐഷാബി. മക്കൾ: നാസർ, നൗഷാദ്, നസീമ, നസീർ. മരുമക്കൾ: സുബൈർ, റാബിയ, അബ്സത്, ജംസീന.