ആലത്തൂർ: വയോധികനെ വീട്ടിനടുത്തുള്ള കിണറ്റിൽ മരിച്ച നിലയിൽ കാണപ്പെട്ടു. കാട്ടുശ്ശേരി പ്ലാക്കപറമ്പിൽ കുഞ്ചു (84) ആണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് സംഭവം.ഭാര്യ: പരേതയായ തത്ത. മക്കൾ: അജയൻ, അഴകൻ, സുജാത, അജിത, അനിത, പരേതനായ സത്യപ്രകാശ്. മരുമക്കൾ: സുജാത, കൽപന, ശരണ്യ, മേഘനാഥൻ, രാമചന്ദ്രൻ, പരേതനായ ഉണ്ണികൃഷ്ണൻ.