പൂക്കൊളത്തൂർ: മുത്തനൂർ വെള്ളച്ചാൽ എ.എം.എൽ.പി സ്കൂൾ മുൻ അധ്യാപകൻ അത്തംമണ്ണിൽ കല്ലേങ്ങൽ കുഞ്ഞിമുഹമ്മദ് മൗലവി (73) നിര്യാതനായി. പൂക്കൊളത്തൂർ മുസ്ലിം ലീഗ് കമ്മിറ്റി ജനറൽ സെക്രട്ടറി, മഹല്ല് കമ്മിറ്റി, മദ്റസ കമ്മിറ്റി, സ്കൂൾ പി.ടി.എ കമ്മിറ്റി എന്നിവയുടെ ഭാരവാഹിത്തം വഹിച്ചിരുന്നു. ഭാര്യ: തൃപ്പനച്ചി പാലക്കാട് കുന്നത്ത് പാത്തുമ്മക്കുട്ടി. മക്കൾ: അബ്ദുൽ ബഷീർ (സൗദി), ഉമ്മർ, അബ്ദുൽ നാസർ, മുനീർ ബാബു (സൗദി), ഫാത്തിമ സുഹറ, ആയിശാബി. മരുമക്കൾ: അബൂബക്കർ (സൗദി), മുജീബ് റഹ്മാൻ (മൂർക്കനാട്), നഷനി തയ്യിൽ, ഉമ്മുസൽമ, ഫസീല, നൂർഷിദ. സഹോദരങ്ങൾ: അബൂബക്കർ, ഉസ്മാൻ മാസ്റ്റർ, ഹസ്സൻ, ഫാത്തിമ, ഖദീജ.