Obituary
വാണിയന്നൂർ: പനമ്പാലം പള്ളിപ്പാട്ട് തൂമ്പൻ അഹമ്മദ് കുട്ടി (76) നിര്യാതനായി. ഭാര്യ: തീത്തു. മക്കൾ: ഇസ്മായിൽ, സുഹറ, റംല, ഹാജറ. മരുമക്കൾ: റൈഹാനത്ത്, ഇബ്രാഹിം കുട്ടി, സമീർ, പരേതനായ ഹൈദ്രോസ്. ഖബറടക്കം തിങ്കളാഴ്ച രാവിലെ ഒമ്പതിന് തലക്കടത്തൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
മാറഞ്ചേരി: പുറങ്ങ് പള്ളിപ്പടിയിലെ റഹിയ ബേക്കറി ഉടമ കുഞ്ഞിമുഹമ്മദിെൻറ മകൻ ചെറോടത്ത് റസാഖ് (48) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: റഹിയ, റാഷിദ, റാഹില. മരുമക്കൾ: കബീർ, യഹ്ഖൂബ.
ഊരകം: കോട്ടുമല നാണത്ത് മമ്മുദു മുസ്ലിയാർ (53) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: റഷീദ, മുബശ്ശിർ, മുനവ്വർ. മരുമകൻ: മുഹമ്മദ് ഫൈസൽ പറപ്പൂർ. സഹോദരങ്ങൾ: അലവിക്കുട്ടി, മുഹമ്മദ് കുട്ടി സഅദി, അബ്ദുല്ലക്കുട്ടി മുസ്ലിയാർ, ആസ്യ, ജമീല, ഖൈറുന്നീസ, സൈഫുന്നീസ.
തിരൂർ: ചെമ്പ്ര പാലത്തിങ്ങൽ അബ്ദുൽ ഹമീദിെൻറ ഭാര്യ ജമീല (66) നിര്യാതയായി. മക്കൾ: ഷാജി, സകരിയ്യ (സൗദി), യുസഫ് (അൽ ഐൻ), സൗദ. മരുമക്കൾ: റാണി മുംതാസ്, നാഫി. സഹോദരൻ: ഷൗക്കത്തലി. ഖബറടക്കം തിങ്കളാഴ്ച രാവിലെ എട്ടിന് ചെമ്പ്ര ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
താനൂർ: ഒട്ടുംപുറം പരേതനായ ഉമ്മെത്താനകത്ത് മുഹമ്മദ് ഗുരുക്കളുടെ മകൻ അലവി ഗുരുക്കൾ (60) നിര്യാതനായി. ഭാര്യ: റസിയ. മക്കൾ മുസ്തഫ, ഫാറൂഖ്, സുഹൈബ്, ആരിഫ. മരുമക്കൾ: ഉമൈബ, നജ്മു, സാജിത, അൻസാർ.
മലപ്പുറം: മൂന്നാംപടി എൻ.എസ്.എസ് റോഡിന് എതിർവശം പുത്തൻവീട്ടിൽ ചന്ദ്രൻ (72) നിര്യാതനായി. ഭാര്യ: ശാന്ത (റിട്ട. മലപ്പുറം ജില്ല സഹകരണ ആശുപത്രി). മക്കൾ: അജയൻ, വിജയൻ. മരുമക്കൾ: ഷീജ, രേഷ്മ. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് മുണ്ടുപറമ്പ് വാതക ശ്മശാനത്തിൽ.
വളാഞ്ചേരി: പൂക്കാട്ടിരി സഫ കോളജിനു സമീപം കൊളമ്പൻ കുഞ്ഞി മൊയ്തീൻ കുട്ടി (69) നിര്യാതനായി. ഭാര്യ: ലൈല നീറ്റുകാട്ടിൽ. മക്കൾ: സമീർ, സാഹിർ, ഷബീർ (റിയാദ്), നിഹ്ഷ ഷബാന. മരുമക്കൾ: ഹന്നത്ത് (സി.കെ. പാറ), റസിയ (ഐങ്കലം), മാജിത (മാവണ്ടിയൂർ). സഹോദരങ്ങൾ: കൊളമ്പൻ ഹസ്സൻ, കെ.എം. കുട്ടി.
എടക്കര: പോത്തുകല്‍ പൂളപ്പാടം കല്ലിങ്ങല്‍ വീട്ടില്‍ കറുപ്പന് (76) നിര്യാതനായി. ഭാര്യ: സരോജിനി. മക്കള്‍: ഉണ്ണികൃഷ്ണന്, വിഷ്ണുനാരായന്, സുഭദ്ര, പുഷ്പകുമാരി. മരുമക്കള്‍: മിനി, സ്വപ്ന, വാസു, രാമകൃഷ്ണന്.
എടക്കര: ചൂങ്കത്തറ അമ്പലകുന്ന് നറുക്കില്‍ ബീജു (38) നിര്യാതനായി. ഭാര്യ: ജയ. മക്കള്‍: അനാബിക, അജുട്ടന്. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് മുണ്ടപ്പാടം ശ്മശാനത്തില്‍.
കാളികാവ്: പുല്ലങ്കോട് ചളിവാരി കോളനിയിലെ ചളിവാരി ചാത്തപ്പൻ (75) നിര്യാതനായി. ഭാര്യ: നീലി. മക്കൾ: ലക്ഷ്മി, ബാലൻ, ശാന്ത, മണി, അനിത, സുനിത, സുധി, സുധീഷ്. മരുമക്കൾ: ശങ്കരൻ, സുന്ദരൻ, ദീപു, ബാബു.
ആതവനാട്: മണ്ണേക്കര മഹല്ലിൽപ്പെട്ട ആതവനാട് ആയുർവേദ ഡിസ്പെൻസറിക്ക് സമീപം താമസിക്കുന്ന കുന്നനാടൻ കബീറിെൻറ മകൾ സെൽവ (10) നിര്യാതയായി. ആതവനാട് പരിതി ഗവ. ഹൈസ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർഥിയാണ്. മാതാവ്: സൗദ. സഹോദരങ്ങൾ: ലുഖ്മാൻ, ജുമാന, സഫ. ഖബറടക്കം തിങ്കളാഴ്ച മണ്ണേക്കര ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
നിലമ്പൂർ: ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. വഴിക്കടവ് ആലപൊയിൽ തിട്ടുമ്മൽ സംഷീർ (21) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി എട്ടരയോടെ കോഴിക്കോട് ബീച്ച് റോഡിലാണ് അപകടം. സംഷീർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ കാർ ഇടിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ സംഷീറിനെ ഉടനെ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. കോഴിക്കോട് ഒരു കൂൾബാറിൽ ജോലി ചെയ്തുവരുകയായിരുന്നു. പിതാവ്: മൈസൂർ സ്വദേശി നിസാർ. മാതാവ്: സുലൈഖ. സഹോദരങ്ങൾ: അർഷാദ്, ഫെമിന.