വില്യാപ്പള്ളി: കവിയും എഴുത്തുകാരനുമായ മയ്യന്നൂരിലെ ‘കയ്യാല’ കെ. കുഞ്ഞനന്തൻ നായർ (96) നടക്കുതാഴ ട്രെയിനിങ് സ്കൂളിന് സമീപം ചെറിയാഞ്ചേരി വീട്ടിൽ നിര്യാതനായി.
ദീർഘകാലം മേമുണ്ട ഹൈസ്കൂൾ മലയാളം അധ്യാപകനായിരുന്നു. യുക്തിചിന്തകനും പ്രഭാഷകനും നിരവധി പുസ്തകങ്ങളുടെ രചയിതാവുമാണ്.
മഹാഭാരതം - പുനർവായന, രാമായണം - നേർവായന (പഠനങ്ങൾ), നിഴലുകൾ (നോവൽ), ഋഷ്യശൃംഗൻ (കവിത സമാഹാരം), പുരാണ നിഘണ്ടു എന്നിവ പ്രധാന കൃതികളാണ്. യുക്തിവാദി സംഘം, പുരോഗമന കലാസാഹിത്യ സംഘം എന്നിവയുടെ മേഖല കമ്മിറ്റി അംഗമായിരുന്നു. നടക്കുതാഴ എ.കെ.ജി വായനശാല സ്ഥാപക പ്രസിഡന്റായിരുന്നു.
ഭാര്യ: ശ്യാമള അമ്മ (റിട്ട. അധ്യാപിക, എം.സി.എം യു.പി സ്കൂൾ, മയ്യന്നൂർ). മക്കൾ: മധു മോഹനൻ (റിട്ട. അധ്യാപകൻ, എം.ജെ.വി.എച്ച്.എസ്.എസ്, വില്യാപ്പള്ളി), മിനി (റിട്ട. അധ്യാപിക, മന്ദത്ത് കാവ് യു.പി സ്കൂൾ), കുഞ്ഞികൃഷ്ണൻ (എൻജിനീയർ). മരുമക്കൾ: പത്മജ (റിട്ട. അധ്യാപിക, എൻ.എം.യു.പി സ്കൂൾ, നടക്കുതാഴ), കെ. കിഷോർ കുമാർ (റിട്ട. എക്സി. എൻജിനീയർ, പി.ഡബ്ല്യു.ഡി). സഹോദരങ്ങൾ: പരേതരായ കെ.പി. നായർ (അപ്പുണ്ണി നായർ, കൂത്തുപറമ്പ് -റിട്ട. ടീബോർഡ്), രാഘവൻ നായർ (റിട്ട. മിലിട്ടറി, മുംബൈ), കയ്യാല ലക്ഷ്മിക്കുട്ടി അമ്മ (ബാവ).